ഈ സമയത്താണോ നിങ്ങൾ ജനിച്ചത്; എങ്കിൽ നിങ്ങളുടെ സ്വഭാവത്തിലും സമയത്തിന് കാര്യമുണ്ട്

ജന്മനക്ഷത്രം, ജന്മരാശിം തുടങ്ങി പല കാര്യങ്ങളും ഓരോ വ്യക്തിയുടെയും സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്. പൊതുവേ ജന്മരാശിക്കും നക്ഷത്രത്തിനും നമ്മുടെ സ്വഭാവവുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ നമ്മൾ ഓരോരുത്തരും ജനിച്ച സമയത്തിനും നമ്മുടെ സ്വഭാവവുമായി ബന്ധമുണ്ട്. ഓരോരുത്തരും ജനിച്ച സമയത്തെ ഗ്രഹങ്ങളുടെ നില ഉൾപ്പെടെ അനുസരിച്ചാണ് ആളുകളുടെ സ്വഭാവവും ജീവതവുമെല്ലാം കണക്കാക്കപ്പെടുന്നത്. നിങ്ങൾ ജനിച്ചത് അർധരാത്രി 12നും പകൽ 12നുമിടയിലാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവം എങ്ങനെയാണെന്ന് നോക്കാം.

Advertisements

12നും 02നും ഇടയിൽ ജനിച്ചവർ
ഈ സമയത്തിനുള്ളിൽ ജനിച്ചവർ അറിവ് നേടാൻ ആഗ്രഹിക്കുന്നവരാണ്. ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയണമെന്ന അതിയായ ആഗ്രഹം ഇവർക്കുണ്ടാകും. സ്വയം പൊക്കി സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവരുമായി ഇടപഴകാൻ അത്ര താത്പര്യമുള്ളവരല്ല ഇക്കൂട്ടർ. എന്നാൽ മറ്റുള്ളവരുമായി ഇടപെടുന്നത് ഇവരിൽ സന്തോഷം നിറയ്ക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടിനും 4 നുമിടയിൽ ജനിച്ചവർ
ഈ സമയത്ത് ജനിച്ചവർക്ക് ആകർഷണീയമായ സ്വഭാവമായിരിക്കും. ആഡംബര ജീവിതത്തോടാണ് ഇവർക്ക് താത്പര്യം. ഏത് കാര്യത്തിലും വിജയം കരസ്ഥമാക്കും. 24 വയസിനും 27 വയസിനുമിടയിൽ ഇവർക്ക് വളരെ നല്ല സമയമാണ്.

4നും 6നുമിടയിൽ
നല്ല വ്യക്തിത്വമായിരിക്കും ഈ
സമയത്ത്
ജനിച്ചവർക്ക് ഉണ്ടാവുക. വളരെയധികം ആത്മവിശ്വാസം ഉള്ള ഇക്കൂട്ടർ ഏത് വെല്ലുവിളികളെയും സധൈര്യം നേരിടും. എല്ലായിടത്തും ആകർഷകേന്ദ്രമാകാൻ ഇവർ ആഗ്രഹിക്കുന്നു. നേതൃപാടവവും സത്യസന്ധതയും ഇവരുടെ മുതൽക്കൂട്ടാണ്.

6നും 8നുമിടയിൽ ജനിച്ചവർ
ഇവരുടെ വ്യക്തിത്വത്തെ കുറിച്ച് ആർക്കും അത്ര പെട്ടെന്ന് മനസിലാകില്ല. നേതൃപാടവം ഉള്ളവരായിരിക്കും ഇവർ. മറ്റുള്ളവർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. ഒരു കാര്യത്തിലും വിട്ടുവീഴ്ച കാണിക്കാൻ ഇവർ താത്പര്യപ്പെടുന്നില്ല. ജീവിതത്തിലെ പ്രതിസന്ധികളെല്ലാം ഇവരെ കൂടുതൽ ശക്തരാക്കുന്നു.

8നും 10നുമിടയിൽ ജനിച്ചവർ
ആത്മശാന്തിക്ക് പ്രാധാന്യം നൽകുന്ന ആളുകളാണിവർ. ആരോടും വഴക്കിടാൻ ഇവർ ആഗ്രഹിക്കുന്നില്ല. വഴക്കുകളിൽ നിന്നും പരമാവധി മാറിനിൽക്കും. എന്നാൽ വാക്കുതർക്കത്തിൽ ഏർപ്പെടേണ്ടി വന്നാൽ നിലപാടിൽ നിന്ന് ഒരു ചുവടുപോലും ഇവർ പിന്മാറില്ല. വ്യത്യസ്ത തരത്തിലുള്ള ആളുകളോട് ഇടപഴകാനാണ് ഇവർ ആഗ്രഹിക്കുന്നത്.

10നും 12നുമിടയിൽ
എല്ലാത്തിനെയും വളരെയധികം ശുഭാപ്തി വിശ്വാസത്തോടെയാണ് ഇക്കൂട്ടർ സമീപിക്കുന്നത്. അച്ചടക്കം നിറഞ്ഞ ജീവിതമായിരിക്കും ഇവരുടേത്. സ്വന്തം കഴിവുകളെയും ബലഹീനതയെയും കുറിച്ച് ഇവർക്ക് നന്നായി അറിയാം. നേതൃഗുണം ഉള്ളവരാണ് ഇവർ. കലാപരമായ കഴിവുകൾ ഉണ്ടായിരിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.