കോട്ടയം : പേട്ടതുള്ളൽ സാമഗ്രികളുടെ വില കച്ചവട ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങി അമിതമായി ഉയർത്തിയത് വഴി അയ്യപ്പഭക്തരെ കൊള്ളയടിക്കാൻ കോട്ടയം ജില്ലാ കലക്ടർ ഒത്താശ ചെയ്യുകയാണെന്ന് എൻ ഹരി ആരോപിച്ചു. സന്നിധാനത്തും പമ്പയിലും 7 രൂപയ്ക്കടുത്ത് ഇവ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുമ്പോഴാണ് കോട്ടയത്തെ എരുമേലിയിൽ ജില്ലാ ഭരണ കൂടത്തിൻ്റെ ഒത്താശയോടെയുള്ള കൊള്ളയടി.
കോടിക്കണക്കിന് ആളുകൾ എത്തി പേട്ട തുള്ളന്ന സ്ഥലത്താണ് ഈ കൊള്ള’ അയ്യപ്പഭക്തരെ കൊടിയ ചൂഷണത്തിന് വിധേയമാക്കുന്ന ഈ വില അടിയന്തരമായി പുന: പരിശോധിക്കുകയും പിൻവലിക്കാനും വസ്തുത നന്നായി അറിയാവുന്ന ജില്ലക്കാരനായ ദേവസ്വം മന്ത്രി ഇടപെടണമെന്ന് ഹരി ആവശ്യപ്പെട്ടു.വെറും രണ്ട് രൂപയിൽ താഴെ മൊത്തവിലയുള്ള ശരം കച്ച ഗദ കുങ്കുമം കിരീടം വാൾ എന്നിവയ്ക്ക് ശരാശരി 35 രൂപയോളം ആണ് അധികൃതർ നിശ്ചയിച്ചു നൽകിയിരിക്കുന്നത്. പേട്ട തുള്ളലിനുള്ള വസ്തുക്കൾക്ക് പ്രൈസ് ടാഗ് ചെയ്യാനുള്ള നീക്കം വളരെ പ്രതീക്ഷയോടെയാണ് കണ്ടത്.ഒരു വിഭാഗത്തിന്റെ കൊള്ള വിലയ്ക്കായുള്ള സമ്മർദ്ദം മുറുകിയപ്പോൾ ജില്ലാ ഭരണകൂടത്തിലായിരുന്നു പ്രതീക്ഷ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ കച്ചവട സമ്മർദ ലോബിയേക്കാൾ കഴുത്തറപ്പൻ നിരക്കാണ് ജില്ലാ ഭരണകൂടം നിശ്ചയിച്ചു നൽകിയത്. അയ്യപ്പ ഭക്തരെ കൊള്ളയടിക്കാനുള്ള ഈ നിരക്ക് അംഗീകരിക്കില്ല. ഈ അന്യായ വില നിരക്കിൽ കടുത്ത പ്രതിഷേധം അറിയിക്കുന്നു.യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് യുക്തിക്ക് നിരക്കാത്ത ഈ കൊള്ള വിലവർധനയ്ക്ക് അധികൃതർ കൂട്ടുനിന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാവുന്ന നാട്ടുകാരനായ മന്ത്രി വന്നപ്പോൾ ഇരട്ട പ്രഹരമായിരിക്കുകയാണ് ശബരിമല തീർത്ഥാടകർക്ക് നൽകിയിരിക്കുന്നത്. ഇതിൽ അടിയന്തരമായി ഇടപെട്ട് ഇടപെട്ട് ജില്ലാ കളക്ടറുടെ ഉത്തരവ് തിരുത്താൻ ദേവസ്വം മന്ത്രി നടപടിയെടുക്കണം. ഭക്തർക്ക് ന്യായമായ വിലയ്ക്ക് സാധനങ്ങൾ നൽകുന്നതിനായി സർക്കാർ സംവിധാനം ഉപയോഗിച്ച് ഉടൻ അന്വേഷണം നടത്തണം. അതിനുശേഷം വില നിശ്ചയിക്കണം.
അടിച്ചേൽപ്പിക്കപ്പെട്ട ഈ വില വർധന നടപ്പായാൽ അയ്യപ്പഭക്തർ എന്നും കൂടുതൽ ചൂഷണത്തിനിരയാകും.അഞ്ചു ശതമാനം നിരക്കു വർധന വരുത്താൻ കരാർ വഴി കഴിയും. ഇത് വരുംവർഷങ്ങളിൽ തൊട്ടാൽ പൊള്ളുന്നു വിലയിലേക്ക് മാറുന്നതിനിടയാക്കും.അതിനാൽ വിശ്വാസ ലോകത്തിൻറെ വലിയ താല്പര്യ പരിഗണിച്ച് വിലവർധന പുന പരിശോധിച്ചാൽ മന്ത്രി ആവശ്യമായ ഇടപെടൽ ഉടൻ നടത്തണം. പേട്ട തുള്ളൽ സാമഗ്രികൾ കുറഞ്ഞ നിരക്കിലോ സൗജന്യമായോ വിതരണം ചെയ്യാൻ തീർഥാടനത്തെ പുണ്യമായി കാണുന്ന വിശ്വാസികൾ തയാറാണ്. അത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നാണ് ഹൈന്ദവ വിശ്വാസികളുടെ ആഗ്രഹവും അഭ്യർഥനയും.