ശബരിമല റോപ് വേ യഥാർസ്ഥ്യമാവുന്നുപകരം ഭൂമി അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പാവുന്നു. ദേവസ്വം മന്ത്രി വി.എൻ. വാസവൻ നടത്തിയ നിരന്തരമായ ഇടപെടലുകൾക്ക് ഒടുവിലാണ് വനംവകുപ്പിന്‍റെ തർക്കങ്ങൾ ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയുമാണ് സര്‍ക്കാര്‍ ശബരിമലയില്‍ റോപ് വേ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.ശബരിമലയിൽ ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യു ഭൂമി നൽകുന്നതിനുള്ള നിര്‍ണായക ഉത്തരവും സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. ഇതനുസരിച്ച് റോപ്പ്‌വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം പരിഹാരവനവൽക്കരണത്തിനായി കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1-ൽപ്പെട്ട 4.5336 ഹെക്ടർ ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വനം വകുപ്പിൻ്റെ പേരിൽ ടി ഭൂമി പോക്കുവരവ് ചെയ്ത് നൽകുന്നതിനായിട്ടുള്ള ഉത്തരമാണ് പുറത്തിറക്കിയിരിക്കുന്നത്. കൊല്ലം ജില്ലാ കളക്ടർ ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതാണന്നും ഉത്തരവിൽ പറയുന്നു.ഹിൽടോപ്പിൽനിന്ന് സന്നിധാനം പോലീസ് ബാരക്കിനടുത്തേക്ക്‌ ബി.ഒ.ടി. വ്യവസ്ഥയിൽ നിർമിക്കുന്ന റോപ്‌വേക്ക് ഈ തീർഥാടനകാലത്തുതന്നെ തറക്കല്ലിടുമെന്ന് ദേവസ്വം മന്ത്രി. വി.എൻ. വാസവൻ പ്രഖ്യാപിച്ചിരുന്നു. 2.7 കിലോമീറ്ററാണ് റൊപ് വേയുടെ നീളം. നിർമ്മാണം പൂർത്തിയാവുന്നതൊടെ 10 മിനിറ്റിൽ പമ്പയിൽനിന്ന് സന്നിധാനത്തെത്താൻ കഴിയും. സാധന സാമഗ്രികൾ എളുപ്പത്തിലും ചെലവ് കുറച്ചും സന്നിധാനത്തെത്തിക്കാനും അടിയന്തര സാഹചര്യത്തിൽ രോഗികളെ കൊണ്ടുവരുന്നതിന് അബുലൻസായി ഉപയോഗിക്കുന്നതും ആലോചനയിൽ ഉണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.