കോട്ടയം: രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമാക്കി മുനമ്പം ജനതയ്ക്ക് എതിരേ നടത്തുന്ന അധാർമ്മിക നിലപാടിനെതിരേ ശക്തമായി പ്രിതികരിക്കുമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജെയിംസ് പറഞ്ഞു. കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടന്ന ഐക്യദാർഢ്യപ്രഖ്യാപന ധർണ്ണ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹൈപ്പവർ കമ്മറ്റി അംഗം പ്രമോദ് കടന്തേരി ജില്ലാ സെക്രട്ടറിമാരായ കൊച്ചുമോൻ പറങ്ങോട്ട്, ആർ. അശോക്, അനൂപ് കങ്ങഴ, ട്രഷറർ അഡ്വ.കെ.എം ജോർജ്ജ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ബിജു താനത്ത്, ജെയിംസ് കാലാ വടക്കൻ, അഡ്വ.ബിജു പി.തമ്പി, ജെയിംസ് വട്ടപ്പറമ്പിൽ, ചാക്കോ കാഞ്ഞിരക്കാട്, ജെയിംസ് അറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.