പത്തനംതിട്ടയിൽ നഴ്‌സിംങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യ സഹപാഠികൾ തമ്മിലുള്ള തർക്കത്തെ തുടർന്നെന്ന് സൂചന; അസ്വാഭാവിക മരണത്തിന് കേസെടുത്തു

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥിനി അമ്മുവിൻറെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്‌നങ്ങൾ എന്ന് സൂചന. അമ്മുവിനെ ടൂർ കോ- ഓഡിനേറ്ററാക്കിയതിനെ ചിലർ എതിർത്തു. ഇത്തരം തർക്കങ്ങൾ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു എസ്. സജീവ് ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നും ചാടിയത്. ചുട്ടിപ്പാറ കോളജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ 22 കാരിയായ അമ്മു. അസ്വാഭവിക മരണത്തിനു കേസെടുത്ത പത്തനംതിട്ട പൊലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടേയും മൊഴി രേഖപ്പെടുത്തും. അമ്മുവിൻറെ രക്ഷിതാക്കളെ പ്രത്യേകം കണ്ടും മൊഴി എടുക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.