ദില്ലി: ക്യാബിന്‍ ക്രൂവിന് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി എയര്‍ ഇന്ത്യ. ഞായറാഴ്ച എയര്‍ ഇന്ത്യ തങ്ങളുടെ ക്യാബിന്‍ ക്രൂവിന് നല്‍കിയിട്ടുള്ളത്. എയര്‍ലൈന്റെ പ്രവര്‍ത്തന മികവ് ഉയര്‍ത്താനായാണ് പുതിയ നിര്‍ദ്ദേശങ്ങളെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്.
കസ്റ്റംസ്, സുരക്ഷാ പരിശോധനകളില്‍ സമയം കൂടുതല്‍ ചെലവഴിക്കുന്നത് ഒഴിവാക്കാനായി പരമാവധി കുറച്ച് ആഭരണങ്ങള്‍ മാത്രം ധരിക്കുക. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ക്യാബിന്‍ ക്രൂ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. യാത്രക്കാരുടെ ബോര്‍ഡിങ് വേഗത്തിലാക്കാന്‍ അവരെ സഹായിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇമ്മിഗ്രേഷന്‍, സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ കയറാതെ ബോര്‍ഡിങ് ഗേറ്റിലേക്ക് പോകണം.ക്യാബിന്‍ ക്രൂവിലെ എല്ലാവരും ക്യാബിനില്‍ ഉണ്ടെന്ന് ക്യാബിന്‍ സൂപ്പര്‍വൈസര്‍ ഉറപ്പുവരുത്തണം തുടങ്ങിയവയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഭാര പരിശോധനയടക്കം നടത്തണമെന്ന എയര്‍ ഇന്ത്യയുടെ സര്‍ക്കുലറിനെതിരെ ജീവനക്കാര്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് ശേഷമാണ് എയര്‍ലൈന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.