മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന സ്ഥിരം കുറ്റവാളി പൊലീസിന്റെ പിടിയിലായി. മോഷണം അടക്കമുള്ള നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. വെള്ളാവൂർ വില്ലേജ് ഉള്ളായം ഭാഗത്ത് വാഹനാനിൽ വീട്ടിൽ ബാബു മകൻ ഹരീഷ് ബാബു(22)വിനെയാണ് മണിമല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷാജിമോൻ.ബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മണിമല ചാമംപതാൽ മാരാംകുന്ന് ഭാഗത്ത് നടന്ന മോഷണക്കേസ്സിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിലും ഇയാളെ പൊലീസ് അന്വേഷിക്കുകയായിരുന്നു. ഇത് കൂടാതെ കറുകച്ചാലിലെ പിടിച്ചുപറി കേസ്സിലും മുണ്ടക്കയത്തെ മോഷണക്കേസ്സിലും മണിമലയിലെ കഞ്ചാവ് കേസ്സിലും ഇയാൾ പ്രതിയാണെന്നു പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കേസുകളിൽ പൊലീസ് പിടികൂടിയ ശേഷം കോടതി യിൽ നിന്നും ജാമ്യം വാങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. കോട്ടയം ചുങ്കം ഭാഗത്ത് ഒളിവിൽ കഴിയുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മണിമല സബ് ഇൻസ്‌പെക്ടർമാരായ ബോബി വർഗീസ്, പ്രദീപ് പി.എൻ, അസ്സി:സബ് ഇൻസ്‌പെക്ടർ സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജീവുദീൻ പി.കെ, പ്രദീപ്കുമാർ സി.വി,വിവേക് ചന്ദ്രൻ,സിജികുട്ടപ്പൻ എന്നിവർ ചേർന്ന് ഒളിവിൽ കഴിഞ്ഞ വീട് വളയുകയായിരുന്നു. പൊലീസിനെ കണ്ട് ഓടി രക്ഷപെട്ട് പ്രതിയെ പൊലീസ് സംഘം അതിസാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.