ഈ വർഷം ആദ്യം കുറുവാ സംഘത്തെ കുടുക്കിയത് കേരള പൊലീസിലെ പാലാ സ്‌ക്വാഡ്..! തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗ്രാമത്തിൽ കയറി ക്രൂരന്മാരായ കള്ളന്മാരെ പൊക്കിയത് പാലായിൽ നിന്നുള്ള പ്രത്യേക സംഘം; തുമ്പുണ്ടായത് 12 ഓളം മോഷണക്കേസുകൾക്ക്

കോട്ടയം: ആലപ്പുഴയെയും കേരളത്തെയും മുഴുവൻ ആശങ്കയിലാക്കി കുറുവാ സംഘത്തെപ്പറ്റിയുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ കുറുവാ സംഘത്തെ മടയിൽ കയറി കൈവിലങ്ങളിയിച്ച കോട്ടയം പാലാ സ്‌ക്വാഡിന്റെ വീരോചിതമായ പോരാട്ടം വീണ്ടും ചർച്ചയാകുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.കാർത്തിക്ക്, പാലാ ഡിവൈഎസ്പി കെ.സദൻ, എസ്.ഐ പി.വി മനോജ്, സിനിയർ സിവിൽ പൊലീസ് ഓഫിസർ ജോബി ജോസഫ്, ജോഷി , ജോസ് സ്റ്റീഫൻ, രഞ്ജിത്ത്, ശ്യാം എസ് നായർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിൽ നിന്നും സാഹസികമായി പൊക്കി അകത്താക്കിയത്. കേസിൽ അന്ന് മോഷണത്തിന് എത്തിയ സന്തോഷ്, അർജുൻ, വേലൻ , മാണിക്യൻ എന്നിവരെയാണ് അന്ന് പൊലീസ് സംഘം പൊക്കി അകത്താക്കിയത്.

Advertisements

2024 മെയ് മാസത്തോടെയാണ് പാലാ രാമപുരത്ത് റിട്ട.എസ്.ഐയുടെ വീട്ടിൽ വൻ മോഷണം നടന്നത്. ലക്ഷണം അനുസരിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള കുറുവാ സംഘമാണ് പിന്നിലെന്ന് പൊലീസ് സംഘം കണ്ടെത്തി. തുടർന്ന്, പൊലീസ് സംഘം സംസ്ഥാനത്തെമ്പാടും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് അരൂർ പാലത്തിന് അടിയിലായി കുറുവാ സംഘം തമ്പടിച്ചിരിക്കുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നത്. ഇതേ തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തി. എന്നാൽ, നാട്ടിൽ ഒരു മരണം ഉണ്ടായതിനെ തുടർന്ന് കുറുവാ സംഘം തമിഴ്‌നാട്ടിലേയ്ക്കു മടങ്ങിയതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് തമിഴ്‌നാട്ടിലെ സന്തോഷിന്റെയും സംഘത്തിന്റെയും താവളം തേടിയായി പൊലീസ് സംഘത്തിന്റെ പിന്നീടുള്ള യാത്ര. തമിഴ്‌നാട്ടിലെ കാമാക്ഷിപുരം എന്ന സ്ഥലസത്താണ് പ്രതികളെ തേടി പൊലീസ് സംഘം എത്തിയത്. തുടർന്ന് , വീട്ടിലും പരിസരത്തും അലഞ്ഞു തിരിഞ്ഞ പ്രതി മൂന്നു ദിവസമാണ് വീടിനുള്ളിൽ തന്നെ തമ്പടിച്ചത്. ഇതിനിടെ മൂന്നാം ദിവസം പ്രതി വീട്ടിൽ നിന്നും മദ്യം വാങ്ങാൻ പുറത്തിറങ്ങിയ നിമിഷം പൊലീസ് സംഘം ഇയാളെയുമായി കേരളത്തിലേയ്ക്ക് കുതിച്ചു.

ഇതിന് ശേഷം ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വേലനെ ആദ്യം കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്തതോടെയാണ് മറ്റ് രണ്ട് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. ഇതേ തുടർന്ന് രണ്ടു പ്രതികളെയും തേടി പൊലീസ് സംഘം വീണ്ടും തമിഴ്‌നാട്ടിലേയ്ക്കു തിരിച്ചു. ഇവിടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് കേസിലെ രണ്ടു പ്രതികളായ അർജുനും മാണിക്യനും തമിഴ്‌നാട്ടിൽ ഉണ്ടെന്നു തിരിച്ചറിഞ്ഞ പൊലീസ് സംഘം ഇവിടെ എത്തി. വീടിന്റെ ടെറസിലെ തുറസായ സ്ഥലത്താണ് പ്രതികൾ കിടന്നുറങ്ങിയിരുന്നത്. പൊലീസിനെ കണ്ട് പ്രതികൾ ടെറസിൽ നിന്നും ചാടിരക്ഷപെട്ടു.

പിന്നാലെ, ഇവർ നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. ഒടുവിൽ പൊലീസ് സംഘത്തി്‌ന് പിന്നാലെ വമ്പൻ തെരുവ് നായ്ക്കളെയുമായി നാട്ടുകാർ എത്തി. ഇതോടെ പൊലീസ് സംഘം പ്രതികൾക്ക് പിന്നാലെ ഓടി. പ്രതികൾ ഓടിക്കയറിയത് സമീപത്തെ വാഴത്തോട്ടയത്തിലേയ്ക്കായിരുന്നു. ഇവിടെ വച്ച് സാഹസികമായി പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘത്തെ വെട്ടിച്ച് മോഷ്ടാക്കൾ രക്ഷപെട്ടു. പിന്നീട് മാസങ്ങൾക്ക് ശേഷം വീണ്ടും പോയി പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

തെളിവെടുപ്പിന് എ.ആർ ക്യാമ്പ് സംഘം
വൻ പൊലീസ് ബസിൽ തമിഴ്‌നാട്ടിലേയ്ക്ക്

പ്രതികളെയുമായി തമിഴ്‌നാട്ടിലേയ്ക്ക് വലിയ പൊലീസ് ബസിൽ തെളിവെടുപ്പിന് പോയത് അന്ന് മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരുന്നു. ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.കാർത്തിക്കിന്റെ നിർദേശപ്രകാരമാണ് അന്ന് ഒരു വലിയ പൊലീസ് ബസ് വിട്ടു കൊടുത്ത് പ്രതികളെ പൊലീസ് സംഘം കസ്റ്റഡിയിൽ വാങ്ങി തമിഴ്‌നാട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഈ കേസിൽ സന്തോഷും, വേലനും പിന്നീട് പാലാ സബ് ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി. മറ്റ് രണ്ട് പ്രതികൾ ഇപ്പോഴും സേലം ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.