ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവർ ഇരുന്ന കസേരകളുമായി മടങ്ങിയതിൻ്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാൻ അണ്ണാ ഡിഎംകെ പരീക്ഷിച്ച പുതിയ തന്ത്രമായിരുന്നു ഇതെന്ന് പിന്നാലെ വ്യക്തമായി.
പാർട്ടി സംഘടിപ്പിച്ച പൊതുയോഗത്തിനെത്തിയാൽ കസേര സൗജന്യമായി നൽകുമെന്ന അണ്ണാ ഡിഎംകെയുടെ ഓഫറാണ് ഇതിന് കാരണം. യോഗത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഇരിക്കുന്ന കസേരയുമായി വീട്ടിൽ പോകാമെന്നായിരുന്നു ഓഫർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിന് ആളെ കൂട്ടാനായിരുന്നു ഈ ഓഫർ വെച്ചത്. തമിഴ്നാട് രാഷ്ട്രീയത്തിൽ ജയലളിതയുടെ പാർട്ടി കഴിഞ്ഞ രണ്ട് വട്ടവും പ്രതിപക്ഷത്തായിരുന്നു. ഇതിനിടയിലാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നടൻ വിജയ് പുതിയ രാഷ്ട്രീയ കക്ഷിയുമായി രംഗപ്രവേശം നടത്തിയത്. ഇതോടെ സ്വാധീന മേഖലകളിൽ ജനപിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് കക്ഷികൾ.