പാലക്കാട്: കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരനോടൊപ്പം വേദി പങ്കിട്ടു. ശ്രീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി. മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം. ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്. ആനയെയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല.
ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം. മുരളീധരന്‍ സഹോദര തുല്യനാണ്. പഴയ പ്രത്യാശാസ്ത്രത്തിന്‍റെ പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട്. താൻ ഇപ്പോൾ കോൺഗ്രസുകാരനാണ്. മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനി ഉണ്ടാകും. മാരാർജി ഭവനിൽ പോയി ചൂരലെടുത്ത് അടിച്ച് അവരെ നന്നാക്കാനില്ല. മുരളീധരന് പങ്കെടുക്കുന്ന പരിപാടിയിൽ വരാൻ താനാണ് അഭ്യർഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സന്ദീപ് വാര്യറെ ചേർത്ത് പിടിച്ച് പാർട്ടിക്ക് ഒരു മുതൽക്കൂട്ടാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. രാഹുൽ ഗാന്ധി ഒരു തീരുമാനം എടുത്താൽ അതിനൊപ്പം നില്‍ക്കും. രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ അതിനപ്പുറം ഒന്നും വേണ്ട. ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും. അത് തുറന്ന് പറഞ്ഞെന്ന് മാത്രം. സന്ദീപിനെ ഇനി പൂർണമായും കോൺഗ്രസുകാരനായി കാണാമെന്നും അദ്ദേഹം പറഞ്ഞു