ശബരിമലയിൽ 24 മണിക്കൂറും ജാഗരൂകരായി ഫയർ ആൻഡ് റസ്‌ക്യൂ സംഘം

ശബരിമലയിൽ സദാ ജാഗരൂകരായി പ്രവർത്തിക്കുകയാണ് ഫയർ ആൻഡ് റസ്‌ക്യൂ സംഘം. സന്നിധാനത്തെ കടകൾ, അരവണ പ്ലാന്റ്, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിരന്തരമായ ഫയർ ഓഡിറ്റിങ് നടത്തി വരുന്നുണ്ട്. സന്നിധാനത്ത് ഉൾപ്പടെയുള്ള സ്ട്രക്ചർ സർവീസിന്റെ നിയന്ത്രണവും വകുപ്പിനാണ്. സന്നിധാനത്ത് അടിയന്തര സാഹചര്യത്തിൽ സ്ട്രക്ചർ സഹായത്തിന് നാല് പേരെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.
ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ അർജുൻ കെ.കൃഷ്ണന്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. സന്നിധാനത്ത് മാത്രം ഫയർ ആൻഡ് റസ്‌ക്യൂവിന്റെ 74 പേരടങ്ങുന്ന സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നു.

Advertisements

അരവണ കൗണ്ടറിനടുത്താണ് ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നാല് ഫയർ റസ്‌ക്യൂ ഓഫീസർമാർ, ഒരു ഡ്രൈവർ, ഒരു സ്‌പെഷ്യൽ ഫയർ റസ്‌ക്യൂ ഓഫീസർ എന്നിവരുൾപ്പെടുന്ന ആറു ജീവനക്കാർ വിവിധ ഷിഫ്റ്റുകളിലായും ജോലിക്കുണ്ടാകും. സന്നിധാനത്തെ സ്ട്രക്ചർ സർവീസ് ഉൾപ്പടെയുള്ള സഹായത്തിനായി 15 സിവിൽ ഡിഫൻഡ് വാളണ്ടിയേഴ്‌സിനെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കൺട്രോൾ റൂം കൂടാതെ 8 ഫയർ സ്റ്റേഷൻ പോയിന്റുകളും ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടപ്പന്തൽ, മാളികപ്പുറം, ഭസ്മക്കുളം, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം തുടങ്ങിയ സ്ഥലങ്ങളിലാണ് ഫയർ പോയിന്റുകളായി പ്രവർത്തിക്കുന്നത്. ഓരോ ഫയർപോയിന്റിലും നാല് ജീവനക്കാരുടെ സേവനവും ഏർപ്പെടുത്തിയിരിക്കുന്നു. അസ്‌കാലൈറ്റ്, ഹൈഡ്രോളിക് കട്ടർ, ഡിമോളിഷിങ് കട്ടർ, റോപ് റസ്‌ക്യൂ കിറ്റ്, ബ്രീത്തിങ് അപ്പാരറ്റസ് തുടങ്ങി രക്ഷാപ്രവർത്തനത്തിനുള്ള അത്യാധുനിക ഉപകരണങ്ങളും ഇവിടെ സജ്ജമാണ്. സ്ട്രക്ചർ സർവീസിന് സഹായവുമായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും സന്നിധാനത്ത് സജീവമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.