കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 19 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളത്തിപ്പടി ടൗൺ, ചിദംബരപ്പടി, കൃപ, എൽ പി എസ് , ക്യു ആർ എസ് , എം എൽ എ പടി, പൊൻപള്ളി, വട്ടവേലി, ഞാറയ്ക്കൽ, മധുരം ചേരിക്കടവ്, വെട്ടിക്കൽ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വളയംക്കുഴി , അംബികാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഗോവിന്ദപുരം, ഇടിഞ്ഞപുഴ, താരമംഗലം, കൊച്ചു പാലം, മേക്കാട്ടു പടി, പാറേ പീടിക, മാറിടം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ദമോദരൻ പടി, മലമേൽക്കാവ് എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൻ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അശ്വതിപുരം, മൗണ്ട് കാർമൽ സ്കൂൾ, ബാവൻസ് വില്ല, നക്ഷത്രഫ്ലാറ്റ്, പുളിക്കച്ചിറ, വാടാമറ്റം, ഇറഞ്ഞാൽ ഭാഗങ്ങളിൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തിരുവാറ്റ, പൂന്ത്രക്കാവ് ട്രാൻസ്ഫോർമറിനു കീഴിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലികുട്ടിശ്ശേരി ട്രാൻസ്ഫോർമറിനു കീഴിൽ ഉച്ചക്ക് 2 മുതൽ 5 മണി വരെ *ഭാഗീകമായി* വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തോപ്പിൽ, അയ്മനം ഇൻഡസ്ട്രി, അയ്മനം, പി ജോൺ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കലോടിപ്പടി, യമഹ, ആനത്താനം എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടാങ്കൽ പള്ളി, പയപ്പാർ എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5.00 ഭാഗികമായി വൈദ്യുതി മുടങ്ങും.