ചങ്ങനാശേരിയിൽ അടുപ്പിൽ നിന്നു തീ പടർന്ന് വീട് കത്തിനശിച്ചു; അറുപതിനായിരം രൂപയുടെ വീട്ടുപകരണങ്ങൾ കത്തി നശിച്ചു; തീപിടിച്ചത് ചങ്ങനാശേരി പള്ളിപ്പാലത്ത്

ചങ്ങനാശേരി: ചങ്ങനാശേരി പള്ളിപ്പാലത്ത് അടുപ്പിൽ നിന്നും തീ പടർന്ന് വീട് കത്തി നശിച്ചു. വീട്ടുപകരണങ്ങൾ അടക്കം അറുപതിനായിരം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചതായാണ് സൂചന. വീട് കത്തിയത് അടക്കം ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നശിച്ചതായി പ്രാഥമിക വിലയിരുത്തൽ ഉണ്ടായിട്ടുണ്ട്. വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആറ്റുവാക്കേരിച്ചിറ -പറാൽ റോഡിൽ പള്ളിപാലത്തിനു സമീപം അമ്പാട്ടുപറമ്പിൽ തങ്കമണിയുടെ വീടാണ് കത്തി നശിച്ചത്.

Advertisements

ഞായറാഴ്ച രാത്രി 9 മണിയോടെയാണ് വീടിനുള്ളിലെ അടുപ്പിൽ നിന്നും തീ പടർന്നു പിടിച്ചത്. അടുപ്പിൽ നിന്നും തീ അടുക്കളയിൽ സൂക്ഷിച്ചിരുന്ന നെല്ല് ചാക്കിലേക്കാണ് തീ പടർന്നത്. ഈ തീയാണ് വീട് കത്തി നശിക്കാൻ ഇടയാക്കുന്നത്. വീട്ടിനുള്ളിലുണ്ടായിരുന്ന കട്ടിലുകളും അലമാരയും വസ്ത്രങ്ങളും രേഖകളും വയറിങ്ങുമെല്ലാം കത്തിനശിച്ചു. തങ്കമണിയും മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി.പി.എം ലോക്കൽ കമ്മറ്റിയംഗം ആർ.നൗഷാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്നും തീയണക്കാൻ ശ്ര്മിക്കുകയും ഫയർഫോഴ്സിനെ അറിയിക്കുകയും ചെയ്തു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ പൂർണ്ണമായും അണച്ചത്. ഭർത്താവ് മരിച്ചു പോയ തങ്കമണി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ്. ജനകീയാസൂത്രണ പദ്ധതി വഴി ലഭിച്ച വീടാണ് കത്തിനശിച്ചത്.

Hot Topics

Related Articles