ഏറ്റുമാനൂർ 101 കവലയിൽ കാടിന് തീ പിടിച്ചു; തീ നിയന്ത്രണ വിധേയമാക്കിയത് അഗ്നരക്ഷാ സേനയെത്തി

ഏറ്റുമാനൂർ: റോഡരികിലെ കാടിന് തീപിടിച്ചു. ഏറ്റുമാനൂർ 101 കവലയിൽ എം.സി.എച്ച് കോളനിയ്ക്ക് സമീപം ഇന്നലെ രാത്രി 8.50 ഓടെയാണ് സംഭവം. റോഡരികിൽ സമീപവാസികൾ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും സമീപത്തെ റബർ തോട്ടത്തിലേയ്ക്ക് തീപടർന്നു. നാട്ടുകാർ തീ ഉടൻ തന്നെ തീ അണച്ചതിനാൽ തീ വ്യാപകമായില്ല.

Advertisements

കോട്ടയത്ത് നിന്നും അഗ്‌നിശമനസേനയെത്തി തീ വീണ്ടും പടരാതിരിക്കാൻ പ്രദേശത്ത് വെള്ളം ഒഴിച്ചു. അമേരിക്കയിൽ താമസിക്കുന്ന ജോയിയുടെ ഉടമസ്ഥയിലുള്ള രണ്ടര ഏക്കർ വരുന്ന തോട്ടമാണിത്. തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴിയ്ക്കായും തോട്ടത്തിലെ കാട് വെട്ടിതെളിച്ചതിനാലും വലിയ അപകടം ഒഴിവായതായി സേനാംഗങ്ങൾ പറഞ്ഞു.

Hot Topics

Related Articles