തിരുവല്ല : പി.എം. എസ്സ് സ്റ്റാഫ് സഹകരണ സംഘത്തിൻ്റെ രണ്ടാമത് ” മാനവ സേവാ – ” പുരസ്കാരത്തിന് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ അത്യഭിവന്ദ്യ കർദ്ദിനാൾ മോറോൻ മോർ ബസേലിയോസ് ക്ലീമീസ് ബാവായെ തിരഞ്ഞെടുത്തതായി സംഘം പ്രസിഡന്റ് ഫാ ജോസ് കല്ലുമാലിക്കൽ അറിയിച്ചു. മുന്നര പതിറ്റാണ്ടിലേറെയായി കർദിനാൾ ക്ലീമിസ് ബാവ വിവിധ മേഖലകളിൽ നൽകിയ സംഭാവനകളാണ് ഈ പുരസ്കാകാരത്തിന് അദ്ദേഹത്തിനെ അർഹനാക്കിയത് എന്ന് പുരസ്കാര സമിതി വിലയിരുത്തി.1959 ജ്യൂൺ പതിനഞ്ചിന് പത്തനംത്തിട്ട ജില്ലയിലെ മല്ലപ്പള്ളിയിലെ മുക്കൂർ എന്ന ഗ്രാമത്തിൽ ജനിച്ച ബാവ തിരുമേനി മലങ്കര സഭയുടെ പരമാദ്ധ്യക്ഷനാണ്. ചങ്ങനാശ്ശേരി എസ് ബി. കേളേജ് , ബാംഗ്ലൂർ ധർമ്മാരാം കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം റോമിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയത് റോമിലെ സെ ൻ്റ് തോമസ് അക്വിനസ് സർവ്വകലാശാലയിൽ നിന്നാണ്. ‘വിവിധ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ബാവാ ഉജ്ജ്വല വാഗ്മിയും , പ്രാസംഗികനുമാണ്.2003 ൽ മലങ്കര സഭയുടെ തിരുവല്ല അതിരുപത ആർച്ച് ബിഷപ്പ് സ്ഥാനം ഏറ്റെടുത്ത അദ്ദേഹത്തെ 2007 ഫെബ്രുവരിയിൽ പോപ്പ് ബനഡിക്ട് പതിനാറാമൻ മലങ്കര സഭയുടെ കാതോലിക്കയായി പ്രഖ്യാപിച്ചു.2012 നവംബർ 12 ന് അദ്ദേഹത്തെ മലങ്കര സഭയുടെ പ്രഥമ കർദിനാൾ ആയി വാഴിച്ചത് പോപ്പ് ബെനഡിക്ട് പതിനാറാമൻ ആയിരുന്നു,മലങ്കര സഭയുടെ ആത്മീയ അദ്ധ്യക്ഷൻ ആയിരിക്കെ കാതോലിക്കാ ബാവാ അനേക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഭവനരഹിതർക്ക് ഭവനങ്ങളും ഭവനങ്ങൾ നിർമ്മാണത്തിന് ധനസഹായം എന്നിവ അദ്ദേഹം ആവിഷ്കരിച്ച നടപ്പിലാക്കി. പ്രകൃതി ക്ഷോഭങ്ങളിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കരുണാ വർഷമായി തിരുമേനിയെത്തി. ഓഖി ദുരന്തം , 2018 ലെ മഹാ പ്രളയം എന്നിവ നാടിനെ കണ്ണീരിലാഴ്ത്തിയപ്പോൾ ദുരിത ബാധിതർക്ക് ബാവാ തിരുമേനി സഹായവുമായി എത്തി.മലങ്കര സഭയുടെ നേതൃത്ത്വത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി അവയെ മികവിൻ്റെ കേന്ദ്രങ്ങളായി മാറ്റാൻ അദ്ദേഹം ന്നേതൃത്വം നൽകി. സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി, അഞ്ചൽ ആശുപത്രി, പിരപ്പൻകോട് ആശുപത്രി എന്നി ആതുര ശുശ്രുഷ കേന്രങ്ങളിൽ “മികച്ച ചികിത്സ കുറഞ്ഞ ചിലവിൽ ” നൽകുവാൻ അദ്ദേഹത്തിൻ്റെ സഹായവും നിർദേശവും മാർഗ്ഗദർശകമായി.കലാപത്തിൻ്റെയും കാലുഷ്യത്തിൻ്റെയും ഭൂമികളിൽ സമചത്തതയോടെ ഇരു വിഭാഗങ്ങളെയും ഒരുമിപ്പിച്ച് സമാധാനം പാലിക്കുവാൻ അദ്ദേഹം മുൻകൈയ്യടുത്തു. കേന്ദ്ര സംസ്ഥാന ഭരണകുടങ്ങൾ കലാപ ബാധിത പ്രശ്നങ്ങളുടെ പരിഹാരത്തിന് അദ്ദേഹത്തിൻ്റെ സഹായം തേടി. ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ സാധാരണക്കാരൻ്റെ പ്രശ്നങ്ങളിൽ ശബ്ദം ഉയർത്താതെ ഉയർന്ന ശിരസ്സുമായി ക്ലീമിസ് ബാവ ഇടപെട്ടു. പി.എം. എസ്സ് സ്റ്റാഫ് സഹകരണ സംഘം ഏർപ്പെടുത്തിയ ” മാനവ സേവാ പുരസ്കാരം ” നവംബർ ഇരുപതിന് ബഹുസംസ്ഥാന സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ക്ലീമിസ് ബാവക്ക് സമർപ്പിക്കും’തിരുവല്ല പുഷ്പഗിരി സെനറ്റ് ഹാളിൽ നവംബർ ഇരുപത് ബുധനാഴ്ച രാവിലെ പതിനൊന്നിന് നടക്കുന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ വിവിധ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ഉണ്ടാവും എന്ന് പുരസ്കാര സമിതി അറിയിച്ചു.