കടുത്തുരുത്തിയിൽ കൈതകൃഷി തോട്ടത്തിന് തീ പിടിച്ചു; തീ പിടിച്ച് കത്തി നശിച്ചത് തോട്ടത്തിലെ പുല്ല്

കടുത്തുരുത്തി: കൈതകൃഷി തോട്ടത്തിന് തീപിടിച്ചു. മുട്ടുചിറ കളപ്പുരയ്ക്കൽ ബെന്നിയുടെ ഉടമസ്ഥയിലുള്ള തോട്ടത്തിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. സമീപത്തെ പുല്ലിന് തീപിടിച്ചത് തോട്ടത്തിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. തോട്ടത്തിന്റെ 10 സെന്റോളം ഭാഗത്ത് തീപിടിച്ചു. വിവരമറിഞ്ഞ് കടുത്തുരുത്തി അഗ്‌നിശമനസേനയെത്തിയാണ് തീഅണച്ചത്.

Advertisements

Hot Topics

Related Articles