തിരുവല്ല : ലോട്ടറി, നാരങ്ങാവെള്ള
കച്ചവടം നടത്തുന്ന തട്ടുകടക്കാരിയെ പരസ്യമായി അപമാനിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത യുവാക്കളെ പുളിക്കീഴ് പൊലീസ് പിടികൂടി. കടപ്രയിൽ വാടകയ്ക്ക് താമസിച്ച് തട്ടുകട നടത്തുന്ന ആലപ്പുഴ സ്വദേശിനിക്ക് നേരേ ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് കൈയേറ്റം ഉണ്ടായത്. കടപ്ര നിരണം കറ്ററപ്പടി വീട്ടിൽ അജു എം. മാത്യു (30), ഇലഞ്ഞിമാം പള്ളത്ത് വീട്ടിൽ അഭിജിത്ത് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടയിലെത്തിയ യുവാക്കൾ സ്ത്രീയോട് അപമര്യാദയായും ലൈംഗിക
ചുവയോടെയും സംസാരിച്ചു. യുവതി എതിർത്തപ്പോൾ ഇയാൾ ഹെൽമറ്റ് കൊണ്ട് അടിക്കാൻ ശ്രമിക്കുകയും പിന്നിലൂടെ ചെന്ന് ചവിട്ടുകയുമായിരുന്നു. പിന്നീട് ഒന്നാംപ്രതി ക്ഷമ ചോദിച്ചുകൊണ്ട് കയറി പിടിക്കുകയും ഷാൾ വലിച്ചെറിയുകയും ചെയ്തു. ഉടനെ തന്നെ സ്റ്റേഷനിൽ എത്തി വിവരമറിയിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു യുവാക്കളെ കസ്റ്റഡിയിലെടുത്തു.
ലോട്ടറി കച്ചവടം നടത്തിയ തട്ടുകടക്കാരിയെ അപമാനിച്ചു : തിരുവല്ലയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
Advertisements