കാമരാജ് ഫൗണ്ടേഷൻ ദേശീയ സമ്മേളനത്തിന് നവംബർ 22ന് കോട്ടയത്ത് പതാക ഉയരും

കോട്ടയം : കാമരാജ് ഫൗണ്ടേഷൻ ദേശീയ വാർഷിക സമ്മേളനം നവംബർ 22 മുതൽ 24 വരെ കോട്ടയം പേരൂർ കാസാ മരിയാ ഓഡിറ്റോറിയത്തിൽ നടക്കും.22 വെള്ളി രാവിലെ 10 മണിക്ക് ചെയർമാൻ ഡോ. എ. നീലലോഹിതദാസ് പതാക ഉയർത്തുന്നത്തോടെ സമ്മേളനത്തിനു തുടക്കമാകും. രാവിലെ 11 മുതൽ ദേശീയ കൗൺസിൽ യോഗം ചേരും.23-ാം തീയതി ശനിയാഴ്ച്‌ച രാവിലെ 10.30 ന് ദേശീയ പ്രതിനിധി സമ്മേളനം കേരളാ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഡോ. എ. നീലലോഹിതദാസ് അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഫ്രാൻസീസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. കെ.പി. മോഹനൻ എം.എൽ.എ. എന്നിവർ പ്രസംഗിക്കും. സ്വാഗത സംഘം ചെയർമാൻ അഡ്വ. ബെന്നി കുര്യൻ സ്വാഗ തവും, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രൊഫ. ഡോ. കെ. ജോൺകുമാർ നന്ദിയും പറയും.ഉച്ചയ്ക്ക് രണ്ടു മണിക്ക് ചർച്ചാ സമ്മേളനം സംസ്ഥാന കൃഷി വകുപ്പുമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ‘ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി കളും പരിഹാര മാർഗ്ഗങ്ങളും’ എന്നതാണ് വിഷയം.

Advertisements

തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക് ഐ.എ.എസ് വിഷയാവതരണം നടത്തും. ഫൗണ്ടേഷൻ വൈസ് ചെയർമാൻ കൊച്ചറ മോഹനൻ നായർ അദ്ധ്യക്ഷത വഹിക്കും, സി.കെ. ആശ എം. എൽ.എ., പ്രൊഫ. എം.റ്റി. ജോസഫ്, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര എന്നിവർ പ്രസംഗിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ കെ.സി.ചാക്കോ സ്വാഗതവും ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ.എം. സെബാസ്റ്റ്യൻ കൃതജ്ഞതയും പറയും.വൈകുന്നേരം 5 മണിക്ക് അനുസ്‌മരണ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്ന പ്പള്ളി ഉദ്ഘാടനം ചെയ്യും. എം.ജി. സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. ഫൗണ്ടേഷൻ സെക്രട്ടറി വി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. മാണി.സി.കാപ്പൻ എം.എൽ.എ. അഡ്വ. ജമീല പ്രകാശം എക്സ്‌ എം.എൽ.എ. അഡ്വ. മംഗള ജവഹർലാൽ, അഡ്വ. ബാല ജനാധി പതി, എൻ.കെ. അശോക് കുമാർ എന്നിവർ പ്രസംഗിക്കും. കെ.എഫ്.ഐ സെക്രട്ടറി പരശുവക്കൽ രാജേന്ദ്രൻ സ്വാഗതവും, എൻ. നോയൽരാജ് കൃതജ്ഞതയും പറയും.24-ാം തീയതി ശനിയാഴ്‌ച രാവിലെ 10 മണിക്ക് ചർച്ചാ സമ്മേളനം സഹകരണ-തുറമുഖ ദേവസ്വം വകുപ്പുമന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ‘സമ കാലീന ഭാരതത്തിൽ ജനാധിപത്യ സോഷ്യലിസം നേരിടുന്ന വെല്ലുവിളികൾ’ എന്ന താണ് വിഷയം. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡൻ്റ് എം.വി. ശ്രേയാം സ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. ഡോ. വർഗ്ഗീസ് ജോർജ് വിഷയാവതരണം നടത്തും. മുൻമന്ത്രി കെ.സി. ജോസഫ് പ്രസംഗിക്കും. സണ്ണി തോമസ് അദ്ധ്യക്ഷത വഹിക്കും. കെ.എഫ്.ഐ. ട്രഷറർ നെല്ലിമൂട് പ്രഭാകരൻ സ്വാഗതവും എം.ബി. ജയൻ നന്ദിയും പറയും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.