ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി അതിരൂപതയുടെ അഭിമാനം വാനോളമുയർത്തിക്കൊണ്ട് കർദിനാൾ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട അതിരൂപതാ വൈദികൻ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേക തിരുകർമങ്ങൾ 2024 നവംബർ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിക്കുള്ളിൽ നടക്കും.ആദ്യം മെത്രാൻമാരും വൈദികരും അണിനിരക്കുന്ന പ്രദക്ഷിണം കൊച്ചുപള്ളിയിൽ നിന്നാരംഭിച്ച് മെത്രാപ്പോലി ത്തൻപള്ളിയിൽ എത്തിച്ചേരും. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ ആർച്ചുബിഷപ് മാർ തോമസ് തറയിൽ ഏവരെയും സ്വാഗതം ചെയ്യും. തുടർന്ന് മെത്രാഭിഷേകത്തിന്റെ തിരുകർമങ്ങൾ ആരംഭിക്കും. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ കാർമികനായിരിക്കും. ആർച്ചുബിഷപ് മാർ തോമസ് തറയിൽ, വത്തിക്കാൻ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ് പ്രതിനിധി ആർച്ചുബിഷപ് മോസ്റ്റ് റവ.ഡോ. എഡ്ഗർ പഞ്ഞ പാർറ എന്നിവർ സഹകാർമികരായിരിക്കും.ആർച്ചുബിഷപ് മാർ ജോർജ് കൂവക്കാടിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വി. കുർബാനമധ്യേ സീറോമലങ്കര കത്തോലിക്കാ മേജർ ആർച്ചുബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് വചനസന്ദേശം നൽകും. വി. കുർബാനയ്ക്കുശേഷം പള്ളിയിൽ ആശംസാപ്രസംഗങ്ങൾ നടത്തപ്പെടും.സീറോമലബാർ സഭയുടെ മുൻ ജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ചുബിഷപ് മോസ്റ്റ് റവ.ഡോ. എഡ്ഗർ പേഞ്ഞ പാർറ, ചങ്ങനാശേരി അതിരൂപതാ മൂൻ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, ചെത്തിപ്പുഴ തിരുഹ്യദയപള്ളി വികാരിയും ആശ്രമം പ്രയോരും മാർ ജോർജ് കൂവക്കാടിന്റെ മാതൃസഹോദര സുമായ റവ. ഫാ. തോമസ് കല്ലുകളം സിഎംഐ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും.
മാർ ജോർജ് കൂവക്കാട് എല്ലാവർക്കും നന്ദിയർപ്പിക്കും.ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള കർദിനാളന്മാർ, മെത്രാൻമാർ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എം.എൽ.എമാർ, കേന്ദ്ര-സംസ്ഥാന ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നും വൈദികർ, സന്യസ്തർ, അത്മാ യർ എന്നിവരടങ്ങുന്ന 4000-ൽ അധികം പ്രതിനിധികളും പങ്കെടുക്കും.ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകത്തിനുള്ള ക്രമീകരണങ്ങൾ നടത്തുവരുന്നു. അതിരൂപതാ മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ ആൻറണി ഏത്തക്കാട് ജനറൽ കൺവീനറായി പ്രവർത്തിക്കുന്നു. റവ. ഫാ. തോമസ് കറുകക്കളം, റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല എന്നിവർ കൺവീനഴ്സ് ആയി പ്രവർത്തിക്കുന്നു.വൈദികരുടെ നേതൃതത്തിൽ പന്ത്രണ്ട് കമ്മിറ്റികൾ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. തിരുകർമങ്ങൾ നടത്തപ്പെടുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ വികാരി വെരി റ ഫാ. ജോസ് കൊച്ചുപറമ്പിൽ, കൈക്കാരൻ ജോമി ജോസഫ് കാവാലംപുതുപ്പറമ്പിൽ എന്നിവരുടെ നേത്യതത്തിലും ക്രമീകരണങ്ങൾ നടന്നുവരുന്നു.കത്തീഡ്രൽ പള്ളിയുടെ ഗ്രൗണ്ടിൽ വിശിഷ്ഠാതിഥികളുടെ (VIP) വാഹനങ്ങൾക്ക് മാത്രമാണ് പാർക്കിംഗ് സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. (ഏകദേശം 80 വാഹനങ്ങൾ) കാറുകളിൽ വരുന്ന വൈദികർ, സിസ്റ്റേഴ്സ് എന്നിവർ എസ്ബി കോളേജിൻ്റെ ഗേറ്റ് നമ്പർ 1,2 വഴി പ്രവേശിച്ച് ടവർ ബ്ലോക്കിന്റെ മുൻവശങ്ങളിൽ വാഹനം പാർക്കു ചെയ്ത് അവിടെ നിന്നു ക്രമീകരിച്ചിരിക്കുന്ന ട്രാവലറിൽ കയറി കത്തീഡ്രൽ പള്ളിയിലേക്ക് പോകേണ്ടതാണ്.2024 ഡിസംബർ 07 ശനി ഇന്ത്യൻ സമയം രാത്രി 09.00ന് വത്തിക്കാനിൽ സെന്റ്റ് പീറ്റേഴ്സ് ബസിലിക്കയിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ മാർ ജോർജ് കൂവക്കാടിനെ മറ്റ് ഇരുപതു പേരൊടൊപ്പം കർദിനാളായി നിയമിക്കും. മാർപാപ്പയുടെ കാർമികത്വത്തിൽതന്നെ സ്ഥാനാരോഹണ തിരുകർമങ്ങൾ നടത്തപ്പെടും.ഇതിനുശേഷം ഇന്ത്യൻ സമയം രാത്രി 10.00 മുതൽ 12.00 വരെ നവകർദിനാൾമാർ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും. ഡിസംബർ 08 ഞായർ ഇന്ത്യൻ സമയം 2 01.00 നവകർദിനാൾമാർ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയോടൊത്ത് സെന്റ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വി. കുർബന അർപ്പിക്കും.കർദിനാളായി സ്ഥാനമേറ്റ മാർ ജോർജ് കൂവക്കാടിന് മാത്യരൂപതയായ ചങ്ങനാശേരി അതിരൂപതയുടെ സ്വീകരണം ഡിസംബർ 21 ശനിയാ ചങ്ങനാശേരി എസ്ബി കോളേജിലെ മാർ കാവുകാട്ട് ഹാളിൽ നടക്കും.