മരങ്ങാട്ടുപിള്ളി: ഐക്യരാഷ്ട്രസഭയുടെ പുനരാവിഷ്‌കരണത്തിനുള്ള പ്രാരംഭ നടപടികൾക്ക് മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ കൺവെൻഷൻ സെൻററിൽ തുടക്കമായി. മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസനാണ് നേതൃത്വം നൽകുന്നത്. കേരളത്തിലെ തെരഞ്ഞെടുത്ത ഇരുപത് കോളേജുകളിലെയും സ്‌കൂളുകളി ലെയും 193 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. നവംബർ 21, 22 തീയതികളിൽ ഐക്യരാഷ്ട്രര സഭയുടെ പുനരാവിഷ്‌കാരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഓരോ രാജ്യത്തെയും പ്രതിനിധീകരിച്ച് സംസാരിക്കും. ഐക്യരാഷ്ട്ര സംഘടനയുടെ പ്രവർത്തനരീതിയും വർത്തമാനകാല പ്രസക്തിയും പുതുതലമുറയെ ബോധ്യപ്പെടുത്താനാണ് മാതൃകാ യു.എൻ നടത്തുന്നത്. പരിപാടിയുടെ ആദ്യഘട്ട പരിശീലനം ഏതാനും ആഴ്ച മുമ്പ് നടന്നു.
ഐക്യരാഷ്ട്ര സംഘടനയിലെ 193 രാജ്യങ്ങളുടെ പതാക, വേഷവിധാനങ്ങൾ ഓരോ രാജ്യത്തെയും ഭക്ഷണം തുടങ്ങിയവ എല്ലാം ഒരുക്കിയാണ് മാതൃകാ യു.എൻ. ചേരുന്നത്. ഐക്യരാഷ്ട്ര സംഘടന ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങളിൽ ജനറൽ അസംബ്ലിയിലെ അജണ്ട പാലസ്തീനിലെ മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിനും സുസ്ഥിര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണം സെക്യൂരിറ്റി കൗൺസിലിൽ ഉക്രെയ്ൻ പ്രതിസന്ധിയിലെ സംഘർഷ പരിഹാരത്തിനുള്ള തന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യും. ഐക്യരാഷ്ട്രസഭയിലെ സെക്യൂരിറ്റി കൗൺസിലും ജനറൽ അസംബ്ലിയും എല്ലാം ഇവിടെ പുനരാവിഷ്‌കരിക്കുകയാണ് ‘ഹോഴ്സ് ഷു’ മാതൃകയിൽ ഉള്ള ഇരിപ്പിടം, മ്യൂറൽ പെയിൻറിംഗ് തുടങ്ങിയവ എല്ലാം ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ ഹാളിൽ കാണുന്ന രീതിയിൽ തന്നെയാണ് ലേബർ ഇന്ത്യയിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ 80 വർഷങ്ങളിലൂടെയുള്ള ചിത്ര പ്രദർശനവും ലേബർ ഇന്ത്യയിൽ ഒരുക്കിയിരിക്കുന്നു. നവംബർ 20 ന് രാവിലെ 9 മണിക്ക് നടന്ന വർണ്ണാഭമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമായി. ഇതിൽ 193 രാജ്യത്തേയും അരതിനിധീകരിച്ച് അതാത് രാജ്യങ്ങളിലെ വേഷവിധാനങ്ങളും, കൊടികളും പലക്കാർഡുകളും കൈകളിൽ ഏന്തിയ കുട്ടികൾ അണിനിരന്നു. യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം, മാർ ഗ്രിഗോറിയസ് കോളേജ് തിരുവനന്തപുരം, രാജഗിരി കോളേജ് ഓഫ് സോഷ്യൽ യൻസ് കളമശ്ശേരി, രാജഗിരി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ടെക്‌നോളജി കാക്കനാട്, ടഇങട സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി, സാൻജോസ് പബ്ലിക് സ്‌കൂൾ ചൂണ്ടച്ചേരി, സെന്റ് സെബാസ്റ്റ്യൻസ് പബ്ലിക് സ്‌കൂൾ പേരൂർ, എബനസർ ഇന്റർ നാഷണൽ റസിഡൻഷ്യൽ സ്‌കൂൾ, ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂൾ പുതുപ്പള്ളി, കാർഡിനൽ പടിയറ പബ്ലിക് സ്‌കൂൾ മണിമല, സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മണർകാട്, ഹോളി ക്രോസ് വിദ്യാ സദൻ തെല്ലകം, ഇൻഡസ് ഇന്റർനാഷണൽ സ്‌കൂൾ ബാംഗ്ലൂർ, ലേബർ ഇന്ത്യ പബ്ലിക് സ്‌കൂൾ, ലേബർ ഇന്ത്യ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, ലേബർ ഇന്ത്യ കോളേജ്, മരങ്ങാട്ടുപിള്ളി എന്നീ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നിന്നാണ് കുട്ടികൾ പങ്കെടുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉത്ഘാടന സമ്മേളനത്തിൽ യുഎൻ റിപബ്ലിക്ക മുഖ്യ ഉപദേഷ്ടാവ് ടി.പി.ശ്രീനിവാസൻ ഐ.എഫ്.എസ് മുഖ്യ പ്രഭാഷണം നടത്തും, അംബാസഡർ – ആർ. വിശ്വനാഥൻ സെഷൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ജോർജ് കുളങ്ങര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ രാജേഷ് ജോർജ്ജ് കുളങ്ങര സ്വാഗതം ആശംസിക്കും. ലേബർ ഇന്ത്യ പബ്ലലിക് സ്‌കൂൾ പ്രിൻസിപ്പൽ സുജ കെ ജോർജ് റസിഡന്റ്‌റ് ഡയറക്ടർ ടിനു രാജേഷ്, പ്രോഗ്രാം കോർഡിനേറ്റർ വിവേക് അശോക്, യുഎൻ സ്റ്റുഡന്റ് നേതാക്കളായ ബ്രയാൻ ബിനോയ്, ഹന്നാ മറിയം ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.