കോട്ടയം : ദുർഘട പാതകളിലെ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന ഫോഴ്സ് കമ്പനിയുടെ ഗൂർഖ ജീപ്പുകൾ കോട്ടയം ജില്ലാ പൊലീസിനും ലഭിച്ചു. കേരള പൊലീസ് വാങ്ങിയ ഫോഴ്സ് ഗൂർഖ ജീപ്പുകളാണ് കോട്ടയത്തും എത്തിയത്. കോട്ടയം ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകൾക്ക് അനുവദിച്ച ഗൂർഖ ജീപ്പുകൾ ഇന്ന് കൈമാറി.
ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് വളപ്പിൽ നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം ഈസ്റ്റ്, എരുമേലി, മുണ്ടക്കയം, മണിമല, മേലുകാവ് തുടങ്ങിയ സ്റ്റേഷനുകൾക്ക് ആണ് നിലവിൽ ഗൂർഖ ജീപ്പ് അനുവദിച്ചിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. സ്റ്റേറ്റ് പ്ലാൻ, പൊലീസ് നവീകരണ പദ്ധതി എന്നിവ പ്രകാരം ഉള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങൾ വാങ്ങിയത്.