അടൂർ : ഗ്രാമീണ മേഖലയിൽ കായിക താരങ്ങളെ വളർത്തിയെടുക്കുക എന്നതാണ്
സർക്കാർ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കായിക മേഖലയിൽ ചെറുപ്പക്കാരെ പ്രോത്സാ കിപ്പിക്കാൻ കഴിയുന്ന നയത്തിൻ്റെ ഭാഗമായി കേരളത്തിൻ എല്ലാ പഞ്ചായത്തിലും മിനിസ്റ്റേഡിയം അനുവദിക്കുന്നതിൻ്റെ ഭാഗമായി കടമ്പനാട് ഗ്രാമപഞ്ചായത്തിൽ ചിറ്റയം ഗോപകുമാറിൻ്റെ മണ്ഡല ആസ്തി വികസനഫണ്ടിൽ നിന്നും അമ്പത് ലക്ഷം രൂപയും സ്പോർട്ട് വകുപ്പിൻ്റെ അമ്പത് ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപാ വിനിയോഗിച്ച് നിർമ്മിക്കുന്ന പഞ്ചായത്ത് സ്റ്റേഡിയത്തിൻ്റെ നിർമ്മാണോത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ചിറ്റയം.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ ഫുട്ട്ബോൾ താരം കെ.ടി. ചാക്കോ മുഖ്യാധിതി ആയിരുന്നു. വൈസ് പ്രസിഡൻ്റ് എസ്. രാധാകൃഷ്ണൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു ദിലീപ്, മണിയമമ മോഹൻ, നെൽസൺ ജോയ്സ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റന്മാരായ എ.ആർ. അജീഷ് കുമാർ, സുരേഷ് കുമാർ , ഗ്രാമ പഞ്ചായത്ത് മെമ്പറന്മാരായ ചിത്ര, സിന്ധു, ഷീജ കൃഷ്ണൻ, ലിൻ്റോ , പ്രസന്ന ടീവർ,ഷീജ ഷാനവാസ്. ജോസ് തോമസ്, വിവിധ നേതാക്കന്മാരായ റോയി ഫിലിപ്പ്, അരുൺ കെ.എസ്. മണ്ണടി, രഞ്ചു, പത്മിനി അമ്മ, മോഹനചന്ദ്ര കുറുപ്പ്, സ്പോർട്ട് സ്വകുപ്പ് അസി: എഞ്ചിനീയർ റിതേഷ്, പഞ്ചായത്ത് സെക്രട്ടറി ജയൻ ജോണി, കുടുംബശ്രീ അദ്ധ്യക്ഷ ഫൗസിയ, അഡ്വ. ഷൺമുഖൻ എന്നിവർ സംസാരിച്ചു.