കോട്ടയം : അറുപത്തെട്ടാമത്തെ വയസിലും നാടിന്റെ പൊതുപ്രവർത്തന മണ്ഡലത്തിൽ ഊർജ്ജസ്വലമായി ഓടി നടന്നയാൾ ഒരു നിമിഷം കൊണ്ട് ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും മാഞ്ഞു പോയതിന്റെ ദുഖം താങ്ങാനാവാതെ ചാന്നാനിക്കാട് കണിയാംമല നിവാസികൾ . കൊല്ലാട് കല്ലുങ്കൽ കടവിൽ ബുധനാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽചാന്നാനിക്കാട് പുളിവേലിൽ മധുസൂദനൻ നായർ മരണപ്പെട്ടു എന്ന വാർത്ത ഞെട്ടലോടെയാണ് നാടറിഞ്ഞത് . സത്യസായി സേവാ സമിതിയുടെ പനച്ചിക്കാട് പഞ്ചായത്തിലെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മധുച്ചേട്ടൻ കണിയാംമലക്കാരുടെ ജീവകാരുണ്യ , റോഡ് വികസന പ്രവർത്തനങ്ങളിലും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിലും ജനപ്രതിനിധികളോടൊപ്പം മുൻകൈ എടുത്ത വ്യക്തിത്വം .നാട്ടിലെ എല്ലാ നല്ല കാര്യങ്ങൾക്കും സമീപിക്കുന്നവരോട്സൗമ്യതയോടെ പെരുമാറിയ മധുച്ചേട്ടന്റെ വിയോഗം പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെയും കണിയാംമല എന്ന ഗ്രാമത്തിലെയും കോൺഗ്രസ് കുടുംബത്തിന് തീരാ നഷ്ടമാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സും പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവും പറഞ്ഞു.