കോട്ടയം : പട്ടികവിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കുന്ന നീക്കവുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നീങ്ങുന്നത് ഭരണ ഘടനാ വിരിദ്ധവും പട്ടിക വിഭാഗങ്ങളോടുള്ള അവഗണനയാണെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റി പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു.സുപ്രീം കോടതിയുടെ സംവരണ വിരുദ്ധ വിധിക്കെതിരേ പ്രതിഷേധിക്കുന്ന ദലിത് ആദിവാസി സഖ്യത്തിനൊപ്പം ചേരാൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചിരിക്കുന്നു. മനുഷ്യാവകാശ ദിനത്തിൽ ഡിസംബർ 10ന് സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻവരെ പ്രതിഷേധിക്കുന്ന ‘പ്രതിഷേധ സാഗരം തിന് പരമാവധി ആളുകളെ പങ്കെടുപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.പട്ടികവിഭാഗങ്ങളുടെ സംവരണത്തിൽ ഉപവർഗീകരണവും ക്രീമിലയറും നടപ്പാക്കണമെന്ന് സുപ്രിംകോടതി വിധി ഭരണഘടനാ വിരുദ്ധവുമാണെന്ന് എ.കെ.സി.എച്ച്.എം.എസ് വിലയിരുത്തി. സംവരണത്തിൻ്റെ ഉദ്ദേശശുദ്ധി മനസിലാക്കിയിട്ടും തെറ്റായാ വ്യാഖ്യാനം നൽകി പൊതുവികാരമുണ്ടാക്കി പട്ടികവിഭാഗ സംവരണം അട്ടിമറിക്കാനാണ് നോക്കുന്നത്. സുപ്രീംകോടതി വിധിയിൽ ഉപരിവർഗ സംവരണം സംസ്ഥാന സർക്കാരുകൾക്ക് നടപ്പാക്കാം എന്ന വിധി കേരള സർക്കാർ നടപ്പാക്കരുതെന്നാണ് ഞങ്ങളുടെ ആവശ്യം.പട്ടികവിഭാഗ സംവരണം സുപ്രീംകോടതി വിധി പറയുന്നതിന് മുൻപ് പഠനം നടത്താനും പട്ടികജാതി കമ്മിഷനോട് അഭിപ്രായം തേടാതെയും പാർലമെൻ്റിനെ മറികടന്ന്, നിയമം നടപ്പാക്കേണ്ട കോടതി നിയമവിരുദ്ധമായി വിധി നടത്തിയത് ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സംശയിക്കുന്നു. അയിത്തവും ജാതി വിവേചനവും പട്ടികജാതി വിഭാഗങ്ങൾ ഒരേപോലെ അനുഭവിക്കുന്നവരാണ് അതുകൊണ്ട് ഉപരിവർഗീകരണവും ക്രീമിലെയറും നടപ്പാക്കരുതെന്ന് ഇന്ദിരാസാഗ്നി 9 അംഗ ബഞ്ചിന്റെ വിധി നിലനിൽക്കുമ്പോളാണ് 7 അംഗ ബഞ്ചിൻ്റെ വിധി വന്നിട്ടുള്ളത്.ഈ വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ ധൃതിപിടിക്കുന്നത് സംശയത്തന് ഇടനൽകുന്നു. കേന്ദ്ര ബി.ജെ.പി നേതാക്കൾ സംവരണം തുടച്ച് നീക്കുമെന്ന് പ്രസ്താവന നടത്തിയിട്ടുണ്ട്. അത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംവരണം കൃത്യമായി ലഭ്യമാക്കാൻ ഒരു സർക്കരുകൾക്കും കഴിഞ്ഞിട്ടില്ല. ഇപ്പോഴും പല തസ്തികകളിലും സംവരണം നടപ്പാക്കിയിട്ടില്ല. സംവരണം സാമ്പത്തിക മാനദണ്ഡമാണെന്ന് ബോധപൂർവം ചിത്രീകരിക്കുന്നതാണ് കണ്ടുവരുന്നത്. സാമ്പത്തിക സംവരണം കേരളത്തിൽ നടപ്പാക്കിയത് വിചിത്രമാണ്. ഒരു പഠനവും നടത്താതെ മുന്നോക്കക്കാരിൽ പിന്നോക്കം നിൽക്കുന്നവരുണ്ടെങ്കിൽ അവരെ സാമ്പത്തികമായി ഉയർത്തുന്നതിന് പ്രത്യേക പാക്കേജുകളാണ് സർക്കരുകൾ നടപ്പാക്കേണ്ടത്. സംവരണം പ്രാതിനിധ്യമാണെന്ന കാര്യം ബോധപൂർവം മറക്കുകയാണ് സർക്കാരുകൾ ചെയ്യുന്നത്. പട്ടികവിഭാഗങ്ങൾക്ക് സംവരണം ശതമാനം 10 ആണ്. മറ്റ് വിഭാഗങ്ങൾക്ക് വളരെ കൂടുതലും. സംവരണം പട്ടിക വിഭാഗങ്ങൾക്ക് മാത്രമാണെന്ന് ചിത്രീകരിക്കുന്നു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിയമസഭയിൽ പ്രസ്താവന നടത്തിയത് നമ്മൾ കാണുകയുണ്ടായി.പട്ടികജാതിക്കാർക്ക് സംവരണം കൊടുക്കുന്നത് നമ്മുക്കാർക്കും യോജിപ്പില്ല അതിന് മറ്റാരെങ്കിലും യോചിച്ചാൽ നമ്മൾ അബദ്ധത്തിലായിപ്പോകും എന്ന് ധാരണ വേണ്ട എന്ന പരാമർശം അൽഭുതപ്പെടുത്തി. സവർണ പ്രീണനം നടത്തി മുന്നോക്കജാതി സംവരണ നടപ്പാക്കിയ മുഖ്യമന്ത്രിയാണ് ഈ പ്രസ്താവന നടത്തിയത്.സംവരണ വിഭാഗങ്ങളുടെ ഉയർച്ചയും താഴ്ചയും അറിയുന്നതിന് ജാതിസെൻസസ് നടപ്പാക്കണമെന്ന് എ.കെ.സി.എച്ച്.എം.എസ് സർക്കാരിനോട് ആവശ്യപ്പെടുന്നു.പത്രസമ്മേളനത്തിൽ പങ്കെടുത്തവർ സംസ്ഥാന പ്രസിഡൻ്റ് എം.കെ അപ്പുക്കുട്ടൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത്, പി.ജി അശോക്കുമാർ, സാബു പതിക്കൽ, ഒ.കെ.സാബു, ലത സുരേന്ദ്രൻ, രാജേഷ് കല്ലുപ്പാറ, ശ്രീജ സുമേഷ്, മധുലാൽ മുട്ടം, സോണി കാരാപ്പുഴ. അജയൻ പേരൂർ എന്നിവർ പങ്കെടുത്തു.