ബ്രഹ്മമംഗലം: ബ്രഹ്മമംഗലം വി എച്ച് എസ് എസിലും ഹയർ സെക്കൻഡറിയിലുമായി നടന്നുവന്ന വൈക്കം ഉപജില്ല സ്കൂൾ കലോൽസവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി. ആർ.സുഗതൻ അധ്യക്ഷത വഹിച്ചു. സമ്മാനദാനം വൈക്കം എഇഒ ജോളിമോൾ ഐസ്ക്ക് നിർവഹിച്ചു. സ്കൂൾ സെക്രട്ടറി ഷാജി പുഴവേലി, പി ടി എ പ്രസിഡൻ്റ് റെജിപൂത്തറ , എംപിടിഎ പ്രസിഡൻ്റ് ലാവണ്യ ഗമേഷ്. ‘ജനറൽ കൺവീനർ എൻ.ജയശ്രീ, ജോയിൻ്റ് കൺവീനർമാരായ എസ്.അഞ്ജു,എസ്. അഞ്ജന, എച്ച് എം ഫോറം സെക്രട്ടറി പി. പ്രദിപ്,സംഘാടക സമിതി കൺവീനർമാരായ നിഷാദ്തോമസ്,എൻ. വൈ.അബ്ദുൽജമാൽ, പി.ആർ.ശ്രീകുമാർ, ,ജിയോബി.ജോസ് , ശ്രീജതുടങ്ങിയവർ സംബന്ധിച്ചു.
വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഏനാദി എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. യുപി വിഭാഗത്തിൽ ബ്രഹ്മമംഗലം എച്ച് എസ് എസും ഹൈസ്കൂൾ വിഭാഗത്തിൽ വൈക്കം സെൻ്റ് ലിറ്റൽ തെരേസാസ് ജി എച്ച് എസ് എസും,ഹയർ സെക്കൻഡറി വിഭാഗത്തിൽ വെച്ചൂർ സെൻ്റ് മൈക്കിൾ എച്ച് എസ് എസും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. അറബി സാഹിത്യോൽസവത്തിൽ മറവൻതുരുത്ത് എസ് എൻ എൽ പി സ്കൂളും മിഠായിക്കുന്നം എൽ പി സ്കൂളും ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു . യുപി വിഭാഗത്തിൽ ബ്രഹ്മമംഗലം വി എച്ച് എസ് എസും സംസ്കൃത കലോൽസവം യു പി വിഭാഗത്തിൽ തോട്ടകം സികെഎംയുപി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ തെക്കേനട ജി എച്ച് എസ് എസും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. സ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് കുട വെച്ചൂർ സെൻ്റ് മൈക്കിൾ എച്ച് എസ് എസ് കരസ്ഥമാക്കി.