കായംകുളത്ത് മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നു പേർ അറസ്റ്റിൽ

കായംകുളം: യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കേസിൽ മൂന്നു പേർ അറസ്റ്റിൽ. ആലപ്പുഴ കലവൂർ പരുത്തിയിൽ വീട്ടിൽ ജെയ്‌സൺ (26), എറണാകുളം പാറക്കടവ് പള്ളത്തുകാട്ടിൽ ഹൗസിൽ ജീസ് വർഗീസ് (22), കായംകുളം പത്തിയൂർ പടിഞ്ഞാറ് സീനാസ് മൻസിലിൽ ഹനീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ സ്വദേശി അനീഷ് ആന്റണിയെ തട്ടിക്കൊണ്ടു പോയി 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജെയ്‌സൺ. തൃശൂർ മാള സ്വദേശി അനീസിൽ നിന്ന് ജെയ്‌സൺ കാർ വാടകയ്‌ക്കെടുത്തിരുന്നെങ്കിലും തിരികെ കൊടുത്തില്ല.

Advertisements

അനീസ് വിളിച്ച് കാർ ആവശ്യപ്പെട്ടപ്പോൾ കായംകുളത്ത് വന്നാൽ കാർ നൽകാമെന്നാണ് ജെയ്‌സൺ പറഞ്ഞത്. തുടർന്ന് അനീസ് സഹോദരൻ ഹനീസും സുഹൃത്ത് അനീഷ് ആന്റണിയുമായി കായംകുളത്തെത്തി. ദേശീയ പാതയിൽ ഇടശേരി ജങ്ഷന് സമീപത്ത് വച്ച് ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇരുകൂട്ടരും തമ്മിൽ വക്കു തർക്കമുണ്ടായി. ഇതിനിടെ അനീഷിനെ ജെയ്‌സണും സംഘവും തട്ടിക്കൊണ്ടുപോയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനീഷിനൊപ്പമുണ്ടായിരുന്നവർ ഉടൻ പോലീസിൽ വിവരം അറിയിച്ചു. ഇവർ സ്‌റ്റേഷനിൽ നിൽക്കുമ്പോൾത്തന്നെ അനീസിന്റെ ഫോണിലേക്ക് അനീഷ് ആന്റണിയുടെ ഫോണിൽ നിന്ന് വിളിവന്നു. അനീഷിനെ വിടണമെങ്കിൽ 50,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോൺ. അന്വേഷണത്തിൽ പ്രതികൾ കൃഷ്ണപുരത്തുണ്ടെന്ന് മനസിലാക്കിയ പോലീസ് അനീഷ് ആന്റണിയെ രക്ഷപ്പെടുത്തുകയും മൂന്നു പേരെ പിടികൂടുകയുമായിരുന്നു. സംഘത്തിൽപ്പെട്ട പത്തിയൂർ സ്വദേശി ഷൈജു മാടവന (ചിക്കു) ഉൾപ്പെടെ കൂടി പിടിയിലാകാനുണ്ട്.

Hot Topics

Related Articles