വെള്ളത്തിലോടും , ചെളിയിൽ പുതഞ്ഞാലും ഒറ്റ വീലിൽ വീൽ ലോക്കാക്കി കയറിപ്പോരും; ഫോഴ്‌സിന്റെ ഗൂർഖ പൊലീസിനെ സഹായിക്കുന്നത് ഇങ്ങനെ; പ്രളയം വന്നാലും രക്ഷപെടുത്താനും ഇനി ഗൂർഖാ

ജാഗ്രതാ സ്‌പെഷ്യൽ
വെള്ളത്തിലോടും, ചെളിയിൽ ടയർ പുതഞ്ഞാലും സാഹസികമായി കയറിപ്പോരും. ഒരു ടയർ വെള്ളത്തിലോ ചെളിയിലോ പുതഞ്ഞു പോയാൽ പോലും ഒരു ടയർ ലോക്കാക്കി മറ്റു ടയറുകൾ കറങ്ങിക്കയറിപ്പോരും. കോട്ടയം ജില്ലയിലെത്തിയ ഫോഴ്‌സ് ഗൂർഖാ ജീപ്പിന്റെ സാങ്കേതിക വിദ്യയാണ് ഇത്. ഓൺറോഡിലും ഓഫ് റോഡിലും ഒരു പോലെ ഉപയോഗിക്കാൻ സാധിക്കുന്നതാണ് കോട്ടയം ജില്ലയ്ക്കു പുതുതായി ലഭിച്ച ഫോഴ്‌സ് ഗൂർഖാ. ഒരു അനക്കം പോലുമില്ലാതെ കടന്നു പോകുന്ന ഗൂർഖ പക്ഷേ, അത്ര ചില്ലറക്കാരനല്ലെന്നാണ് പൊലീസ് തന്നെ പറയുന്നത്.

Advertisements

കോട്ടയം ജില്ലയ്ക്ക് പത്തു ഗൂർഖാ ജീപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ അഞ്ചു ജീപ്പുകളാണ് ആദ്യ ഘട്ടത്തിൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ഫ്‌ളാഗ് ഓഫ് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ മാറിയ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായതാണ് ഈ ഗൂർഖാ ജീപ്പുകൾ. പ്രളയമുണ്ടാകുന്ന മേഖലകളിൽ അതിവേഗം എത്തി രക്ഷാ പ്രവർത്തനം നടത്തുക എന്ന ലക്ഷ്യം കൂടി പൊലീസിന്റെ ഗൂർഖാ ജീപ്പുകൾക്കുണ്ടെന്നു കോട്ടയം പൊലീസ് ഹെർക്വാർട്ടേഴ്‌സ് ക്യാമ്പിലെ മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫിസർ വിനോദ് ചമ്പക്കര വ്യക്തമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ വർഷങ്ങളിൽ ജില്ലയിൽ പ്രളയമുണ്ടായപ്പോൾ പൊലീസ് അൽപം ഒന്നു പകച്ചു നിന്നിരുന്നു. ഉരുൾപൊട്ടൽ മേഖലയിൽ അടക്കം രക്ഷാ പ്രവർത്തനം നടത്താൻ വൈകിയത് മതിയായ വാഹന സൗകര്യം ലഭിക്കാത്തതിനെ തുടർന്നായിരുന്നു. ഇതിനെല്ലാം പരിഹാരമാകുകയാണ് ഫോഴ്‌സിന്റെ ഗൂർഖ. ബി.എസ് സിക്‌സ് വിഭാഗത്തിലുള്ളതാണ്. ടോപ്പ് വേരിയെന്റാണ് കോട്ടയത്ത് ഉപയോഗത്തിനായി എത്തിയിരിക്കുന്നത്. വായൂ മലിനീകരണ തോതും, ശബ്ദ മലിനീകരണം ആവോളം കുറച്ചാണ് ഫോഴ്‌സിന്റെ ഗൂർഖ കോട്ടയത്ത് എത്തിയിരിക്കുന്നത്.

ഫോർ വീൽ ഡ്രൈവ് വിഭാഗത്തിൽപ്പെടുന്ന ഗൂർഖയുടെ ഏറ്റവും വലിയ പ്രത്യേകത ചെളിയിൽ പുതഞ്ഞ് ഒരു ടയർ ഉയർന്നു പോയാൽ പോലും കയറിപ്പോരാനുള്ള സാങ്കേതിക വിദ്യ കൈവശമുണ്ടെന്നാണ്. ഒരു ടയർ വായുവിൽ ഉയർന്ന് നിന്ന് പ്രവർത്തിക്കാത്ത സാഹചര്യമുണ്ടായാൽ ആ ചക്രം ഡിഫറൻഷ്യൽ ലോക്ക് സംവിധാനത്തിലൂടെ ലോക്ക് ചെയ്ത ശേഷം, മറ്റു ടയറുകൾ പ്രവർത്തിച്ച് കയറിപ്പോരാനുള്ള സംവിധാനം ഗൂർഖയുടെ കയ്യിലുണ്ട്. എന്തുകൊണ്ടും ജില്ലാ പൊലീസിനു മുതൽക്കൂട്ട് തന്നെയാണ് ഈ ഗൂർഖ..!

Hot Topics

Related Articles