ഏറ്റുമാനൂർ : വൈക്കം റൂട്ടിൽ കോതനല്ലൂർ മുള്ളംകുഴിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ അതിരമ്പുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ കോട്ട മുറി പേമലമുകളേൽ ഉദയകുമാറിൻ്റെ മകൻ അനന്തു കുമാർ (27) ആണ് മരിച്ചത്. ഇയാൾക്ക് ഒപ്പം ബൈക്കിൽ സഞ്ചരിച്ച അതിരമ്പുഴ കോട്ടമുറി വെണ്ണയ്ക്കൽ കോളനിയിൽ സന്തോഷിൻ്റെ മകൻ സമൽ സന്തോഷി (27) നെ പാലാ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കടുത്തുരുത്തി ഭാഗത്തുനിന്നും വന്ന ട്രാവലറിൽ കണക്കാരി ഭാഗത്തുനിന്നും വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡിൽ തെറിച്ചു വീണ യുവാക്കളെ ഇതുവഴി എത്തിയ പോലീസ് സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അനന്തുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ബൈക്കിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃസാക്ഷികൾ പറഞ്ഞു.