കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 25 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 25 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരാണി ,അനർട്ട് , കൊല്ലക്കൊമ്പ്, സോളമൻ പോർട്ടിക്കോ, പള്ളിക്കുന്ന്, കാർത്തികപള്ളി , ലൈഫ് മിഷൻ, ഗിരിദീപം, കമ്പോസ്റ്റ്, കാസിൽ ഹോംസ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സാൻജോസ്, അണ്ണാടിവയൽ, അണ്ണാടിവയൽ ചർച്ച്, ഇല്ലിവളവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചെങ്ങളം സബ്‌സ്റ്റേഷൻ മെയിൻറനൻസുമായി ബന്ധപ്പെട്ട് നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ തൊണ്ടമ്പ്രാൽ, സൗഹൃദകവല, ഇളങ്കാവ്, ഇടയ്ക്കാട്ടുപള്ളി, താഴത്തങ്ങാടി, തൂക്കുപാലം, അമ്പൂരം, പൊന്മല ഭാഗങ്ങളിൽ പൂർണമായി വൈദ്യുതി മുടങ്ങും.

Advertisements

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മന്ദിരം, പുത്തൻപാലം, സിൽവൻ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള അസംപ്ഷൻ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരത്തുമ്മൂട്, എം.ഒ.സി കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴക്കുന്ന്, പാമ്പൂർ കവല ട്രാൻസ്ഫോർമറകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആ നിപ്പടി ഭാഗത്ത് ലൈൻ വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ 4.00 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിഴതടിയൂർ, സെൻറ് തോമസ് റോഡ്, ഞൊണ്ടി മാക്കൽ, കാനാട്ടു പാറാ, ഡംപിങ് ഗ്രൗണ്ട് ഒന്ന് പോളിടെക്നിക്, മുണ്ടാങ്കൽ, പയപ്പാർ, തൂക്കുപാലം എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5.00 ഭാഗികമായി വൈദ്യുതി മുടങ്ങും. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂഴിക്കാനാട , കുറ്റിയ കവല, എന്നീ ട്രാൻസ്‌ഫോർമർ 8.30 മുതൽ 5.00 ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.