ആലപ്പുഴ നൂറനാട് സ്കൂട്ടറിൽ എത്തി പെൺകുട്ടിയോട് ലൈംഗിക അതിക്രമം : പോക്സോ കേസിൽ പ്രതിയെ സാഹസികമായി കുടുക്കി നൂറനാട് പൊലീസ്

ആലപ്പുഴ : ആലപ്പുഴ നൂറനാട് സ്കൂട്ടറിൽ എത്തി പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയെ സാഹസികമായി കുടുക്കി നൂറനാട് പൊലീസ്. ഭരണിക്കാവ് പള്ളിക്കൽ നടുവിലെ മുറിയില്‍ കൊടുവരയ്യത്ത് തെക്കതിൽ ലക്ഷംവീട് കോളനിയിൽ പ്രവീൺ പി (31) യെയാണ് നൂറനാട് പൊലീസ് പിടികൂടിയത്. നവംബർ എട്ടാം തീയതി വൈകിട്ട് നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടക്കുന്നത്തായിരുന്നു സംഭവം. മഴയത്ത് സ്കൂൾ വിട്ടുവന്ന വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ ഹെൽമെറ്റും റെയിന്‍ കോട്ടും ധരിച്ചു വന്ന ഒരാൾ നഗ്നത പ്രദർശിപ്പിക്കുകയും ബലമായി പിടിച്ചു വലിച്ചു ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഹരിത കർമ്മ സേന പ്രവർത്തകരായ രണ്ട് സ്ത്രീകൾ ആ വഴി സ്കൂട്ടറില്‍ വന്ന് ബഹളം വച്ചതു കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്.

Advertisements

സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളുടെ പുറകെ ഹരിത കർമ്മ സേന പ്രവർത്തകരായ മഞ്ജുവും ഷാലിയും ഇലക്ട്രിക് ഓട്ടോയിൽ പെരുമഴയത്ത് പിന്തുടർന്നുവെങ്കിലും ഇയാൾ രക്ഷപ്പെട്ടു പോയി. വാഹനത്തിൻറെ അവസാനത്തെ രണ്ട് നമ്പരും വെളുത്ത ആക്ടീവാ സ്കൂട്ടർ ആണ് എന്നും മാത്രമേ കുട്ടിക്കും ഹരിത കർമ്മ സേനാംഗങ്ങള്‍ക്കും വ്യക്തമായുളളൂ. ഈ സംഭവത്തിൽ നൂറനാട് പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെ തുടർന്ന് പെൺകുട്ടി കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു. ഈ കേസില്‍ അന്വേഷണം നടത്തുന്നതിനു വേണ്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡി വൈ എസ് പി എംകെ ബിനു കുമാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉടനടി സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. പെരുമഴയത്ത് വാഹനത്തിനെപ്പറ്റി വാഹനത്തിന്റെ വ്യക്തമായ നമ്പർ ലഭിക്കുകയോ പ്രതിയെ പറ്റിയുള്ള സൂചനകൾ ലഭിക്കുകയോ ചെയ്തില്ല. തുടർന്ന് അന്വേഷണസംഘം പ്രതി സഞ്ചരിച്ചു വന്ന വിവിധ സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകൾ പരിശോധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടയിൽ ഒരു ദിവസം പെൺകുട്ടിയും പിതാവും സ്കൂട്ടറിൽ വരുമ്പോൾ വഴിയിൽ വച്ച് പ്രതി സ്കൂട്ടറില്‍ പോകുന്നത് കണ്ട് ഇയാളെ പിന്തുടർന്ന പെൺകുട്ടിയുടെ പിതാവിന് വാഹനത്തിൽ നിന്ന് വീണ് പരിക്കേൽക്കുകയും ചെയ്തു. അന്നും പ്രതി രക്ഷപ്പെട്ടുപോയി. ഇതിനു ശേഷം പോലീസ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചു. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലും കൊല്ലം ജില്ലയുടെ വടക്കൻ മേഖലയിലും പരിശോധന നടത്തിയതിൽ പ്രതി എന്ന് സംശയിക്കുന്ന ആൾ ഉപയോഗിച്ചുവരുന്ന വാഹനത്തിൻറെ വ്യക്തമായ വിവരങ്ങൾ ലഭിച്ചു. എന്നാല്‍ ഈ വാഹനം വ്യാജ നമ്പർ പ്ലേറ്റ് പതിച്ചാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് എന്നു വ്യക്തമായി. ഇതിനിടയിൽ ഒരു പെട്രോൾ പമ്പിൽ നിന്നും, ഒരു കടയിൽ നിന്നും ഇയാളുടെ ചില സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അവ്യക്തമായ ദൃശ്യങ്ങളിലെ ഫോട്ടോ ഡവലപ്പ് ചെയ്ത് നടത്തിയ അന്വേഷണം പ്രതിയെ തിരിച്ചറിയാൻ സഹായകരമായി. പിന്നീട് ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വീട്ടിൽ സ്ഥിരമായി താമസിക്കാത്ത ഇയാൾ പല സ്ഥലത്തും അലഞ്ഞു തിരിഞ്ഞു നടന്നു കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടു വരികയാണെന്ന് ബോധ്യപ്പെട്ടു.

ആലപ്പുഴ ജില്ലയിൽ കായംകുളം, കുറത്തികാട്, നൂറനാട്, അമ്പലപ്പുഴ, മാവേലിക്കര എന്നീ സ്ഥലങ്ങളിൽ ഗഞ്ചാവ് വിപണനം, മോഷണം, കവര്‍ച്ച, അബ്കാരി ഇടപാടുകൾ തുടങ്ങി പതിനഞ്ചോളം കേസുകള്‍ ഇയാള്‍ക്കെതിരേ പോലീസും എക്സൈസും രജിസ്റ്റര്‍ ചെയ്തിട്ടുളളതായി കണ്ടെത്തി. ഇയാൾ 2024 ജൂലൈ മാസം അമ്പലപ്പുഴ സ്റ്റേഷനിലെ മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ആലപ്പുഴ ജില്ലാ ജയിലിൽ നിന്നും ജാമ്യത്തില്‍ ഇറങ്ങിയതാണെന്ന് വ്യക്തമായി. പ്രതിക്ക് സ്ഥിരമായി താവളം ഇല്ലാത്തത് പോലീസിനെ വലച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നതിനിടയില്‍ കഴിഞ്ഞ ദിവസം വെളുപ്പിനെ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് റെയില്‍വേ ഗര്‍ഡറുകള്‍ക്കുമുകളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഇയാളെ നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്യുമ്പോൾ ഇയാൾ കൈയിൽ കരുതിയിരുന്ന മൂർച്ചയുള്ള കത്താൾ ഉപയോഗിച്ച് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പ്രതിയെ സാഹസികമായി പോലീസ് സംഘം കീഴടക്കി. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സ്കൂട്ടർ 30 ന് തീയതി ഉച്ചയോടെ ചാലക്കുടി നഗരത്തിലെ ഒരു വീടിനുമുന്നിൽ നിന്നും മോഷണം ചെയ്തതാണ് എന്ന് പ്രതി വെളിപ്പെടുത്തി. നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിനൊപ്പം നൂറനാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ നിതീഷ്.എസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്ത്.എസ്, രജീഷ്.ആര്‍, കലേഷ്.കെ, മനു പ്രസന്നന്‍, മനുകുമാര്‍.പി, ജയേഷ്. വി, ഷമീര്‍.ബി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കും. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം ഇയാള്‍ ചെയ്ത മറ്റു കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.