സ്ത്രീ സുരക്ഷ: ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ 20 24 നവംബർ 25 മുതൽ ഡിസംബർ 10: കോട്ടയം കലക്ടറേറ്റിൽ നിന്നും നവംബർ 26 ന് റാലി

കോട്ടയം : സ്ത്രീ സുരക്ഷ: ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ 20 24 നവംബർ 25 മുതൽ ഡിസംബർ 10 വരെ നടക്കും. എപ്പോഴും എല്ലായിടത്തും സുരക്ഷ എന്നതാണ് ഈ വർഷത്തെ പ്രത്യേക പദ്ധതി. കേരള ഗവൺമെന്റിന്റെ വനിത ശിശു വികസന വകുപ്പാണ് പരിപാടികൾ സംഘടിപ്പിക്കുന്നത് . ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ലയൺസ് ഡിസ്ട്രിക്ട് 318 ബി ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാടകം സിഎംഎസ് കോളേജ് കോട്ടയം. ഡെക്കാത്ത്ലോൺ കോട്ടയം എന്നിവരുടെ സഹകരണത്തോടെ കോട്ടയം കലക്ടറേറ്റിൽ നിന്നും നവംബർ 26 രാവിലെ 9 മണിക്ക് റാലി ആരംഭിക്കുന്നു . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ ജോൺ വി സാമുവൽ റാലി ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് ബീന പി ആനന്ദ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം ലയൺസ് പബ്ലിക് റിലേഷൻ ഓഫീസർ എം പി രമേഷ് കുമാർ ജില്ലാ വനിത ശിശു വികസന ഓഫീസർ ടിജു റേചെൽ തോമസ് എന്നിവർ നേതൃത്വം നൽകും. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് നവംബർ 25 മുതൽ ഡിസംബർ 10 വരെ 16 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ “ഓറഞ്ച് ദി വേൾഡ് ” ക്യാമ്പയിന്റെ ഭാഗമായി ലോകമെമ്പാടും ആചരിക്കുന്നു. കോട്ടയം ഗാന്ധി സ്ക്വയറിൽ നടക്കുന്ന സമാപന സമ്മേളനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം ഉദ്ഘാടനം ചെയ്യും .വനിത ശിശു വികസന ഓഫീസർ ടിജു റെയ്ച്ചൽ തോമസ് ലയൺസ് പബ്ലിക് റിലേഷൻ ഓഫീസർ എം പി രമേഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് സി എം എസ് കോളേജ് എൻഎസ്എസ് യൂണിറ്റ് അവതരിപ്പിക്കുന്ന സ്‌കിറ്റ് ഉണ്ടായിരിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.