അടൂർ:
വർഷങ്ങളായി ഓമല്ലൂർ മാർക്കറ്റിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നതും
രോഗാതുരനായതോടെ
അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഓമല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇടപെട്ട് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ച ശശിധരൻ നായർ (62) രോഗാവശതകളെ തുടർന്ന് അന്തരിച്ചു. ഈ മാസം 8ന് ആണ് ഇദ്ദേഹത്തെ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുരേഷ് കുമാർ , അമ്പിളി എന്നിവരുടെ നേതൃത്വത്തിൽ മഹാത്മയിൽ എത്തിച്ചത്. ചായിലോട് മൗണ്ട്സിയോൻ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം ബന്ധുക്കൾ ആരെങ്കിലും ഏറ്റെടുത്ത് സംസ്കരിക്കുവാൻ തയ്യാറായാൽ
വിട്ടു നൽകുമെന്ന്
മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ
രാജേഷ് തിരുവല്ല അറിയിച്ചു.
Advertisements