വെള്ളൂർ :വെള്ളൂർ പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ പെടുത്തി ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി വെള്ളൂർ പഞ്ചായത്ത് ജി ബിൻ വിതരണം ചെയ്തു. 16 വാർഡുകളിലും അഞ്ച് ഗുണഭോക്താക്കൾക്ക് വീതമാണ് ജി ബിൻ നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ശിവന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക ജി ബിൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ ഗുണഭോക്താക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
Advertisements