കോട്ടയം കഞ്ഞിക്കുഴി പാറമ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്ക് : അപകടത്തിന്റെ കാരണം എന്ത്?

പറമ്പുഴ : കോട്ടയം പാറമ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്ക്. തിരുവഞ്ചൂരിനും കഞ്ഞിക്കുഴിക്കും പോകുന്ന ഭാഗത്തേക്ക് പോയ കാറ് വ്ലാവത്ത്ഭാഗത്ത്പടി ജംഗ്ഷനിൽ വലതുവശത്തേക്കുള്ള ഇൻഡിക്കേറ്റർ ഇടുകയും പിറകിൽ നിന്ന് വന്ന സ്വകാര്യ ബസ് ഇടിക്കുകയുമായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്.കഞ്ഞിക്കുഴി ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന പുല്ലാടൻ ബസ്സും നിസാന്റെ മാഗ്നറ്റ് കാറുമാണ് കൂട്ടിയിടിച്ചത്.

Advertisements

ഇരു ദിശയിലേക്ക് തിരിയുന്ന ഈ ജംഗ്ഷനിൽ വലതുവശത്ത് വ്ലാവ്വത്ത് ജോജിയുടെ വീട്ടിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിലേക്ക് ആയിരുന്നു കാർ തിരിഞ്ഞത്.പെട്ടെന്ന് കാർ വലത്തെക്കുള്ള പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതാണ് അപകടകാരണമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. എന്നാൽ ബസ്സിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പക്ഷം.സാരമായി പരിക്കേറ്റ കാർ യാത്രക്കാരൻ ജോജിയെ കരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിനോട് ചേർന്നുള്ള മറ്റൊരു വീടിന്റെ മതിൽ തകർത്താണ് നിന്നത്. സംഭവസ്ഥലത്ത് കോട്ടയം ഈസ്റ്റ് പോലീസെത്തി നിയമനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.