കോട്ടയം : കോട്ടയം ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും ജില്ല കൺവെൻഷനും നടന്നു. ഇന്ന് രാവിലെ 10.30 ന് നാഗമ്പടം സീസർ പാലസ് ഹോട്ടലിൽ വച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.നിലവിലുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ് സർവ്വീസുകൾ അതേപടി നിലനിർത്തണമെന്നും ദൂരപരിധി പരിഗണിക്കാതെ നിലവിലുള്ള മുഴുവൻ സ്വകാര്യ ബസ് പെർമിറ്റുകളും പുതുക്കി നൽകണമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കാലോചിതമായി വർദ്ധിപ്പിക്കണമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ജാക്സൺ സി.ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവൻഷൻ സംസ്ഥാന പ്രസിസന്റ് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്തു.
140 കെ എംൽ കൂടുതൽ ദൂരം സർവ്വീസ് നടത്തുന്ന ബസുകൾക്ക് പെർമിറ്റ് നിഷേധിക്കരുതെന്ന ഹൈക്കോടതി വിധി ഉണ്ടായിട്ടു പോലും പെർമിറ്റുകൾ പുതുക്കി നൽകാത്ത നടപടിയിൽ യോഗം പ്രതിഷേധിച്ചു. കെഎസ്ആർടിസിയുടെ കടന്നുകയറ്റവും അനാവശ്യ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതും അവസാനിപ്പിച്ച് സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടുസംസ്ഥാന ട്രഷറർ എം എസ് പ്രേംകുമാർ , വൈസ് പ്രസിഡന്റ് ശരണ്യ മനോജ്, ജോയിന്റ് സെക്രട്ടറി പാലമറ്റത്ത് വിജയകുമാർ , ജില്ലാ ജനറൽ സെകട്ടറി കെ.എസ്.സുരേഷ്, ജില്ലാ ട്രഷറർ വിനോ ജ്.കെ.ജോർജ് , പി.വി ചാക്കോ പുല്ലത്തിൽ, കെ.എസ്.ജയകൃഷ്ണൻ നായർ , പ്രസാദ് ജി.നായർ എന്നിവർ പ്രസംഗിച്ചു.