പാലക്കാട് ഇരുപത്തിനാലുകാരനെ കൊന്ന് കുഴിച്ചുമൂടി; വിവരം കിട്ടിയത് മറ്റൊരു കേസില്‍ ചോദ്യം ചെയ്ത സുഹൃത്തില്‍ നിന്ന്; കൊലപാതകം നടത്തിയത് രണ്ട് മാസം മുന്‍പെന്ന് മൊഴി

പാലക്കാട്: ഒറ്റപ്പാലം ചെനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയില്‍ നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്. രണ്ട് മാസം മുന്‍പ് കൊലനടത്തി എന്നാണ് മൊഴി. കൊല്ലപ്പെട്ട ആഷിഖ്(24) നിരവധി കേസുകളില്‍ പ്രതിയാണ്. ആഷിഖിന്റെ സുഹൃത്ത് ഫിറോസിനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടയിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. പ്രതിയുമായി പൊലീസ് ഒറ്റപ്പാലത്ത് എത്തി തെളിവെടുപ്പ് നടത്തും.

Advertisements

അതേസമയം, കഴിഞ്ഞ വര്‍ഷമാണ് കൊല്ലത്തുനിന്നും കാണാതായ യുവതിയെ പാലക്കാട് വാടക വീട്ടില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖത്തല സ്വദേശി സുചിത്ര(42) ആണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തി വീടിന്റെ മതിലിനോട് ചേര്‍ത്ത് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Hot Topics

Related Articles