കാനഡയിലെ ലിങ്ക്‌സ് എയർലൈനിന് ഐബിഎസിൻറെ ‘ഐഫ്‌ളൈറ്റ്’

തിരുവനന്തപുരം: കാനഡയിലെ പുതിയ വിമാനക്കമ്പനിയായ ലിങ്ക്‌സ് എയറിൻറെ സേവനങ്ങൾക്ക് കരുത്തേകാൻ ഐബിഎസ് സോഫ്റ്റ് വെയറിൻറെ ‘ഐഫ്‌ളൈറ്റ്’ ഉപയോഗപ്പെടുത്തുന്നു. ‘ഐഫ്‌ളൈറ്റ്’ ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ വിമാനങ്ങളുടേയും ക്രൂ ഓപ്പറേഷനുകളുടേയും കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

Advertisements

സമ്പൂർണ ഡിജിറ്റൽ സംയോജിത പ്ലാറ്റ് ഫോമായ ഐഫ്‌ളൈറ്റ് സങ്കീർണ പ്രവർത്തനങ്ങൾ ലളിതമാക്കി ലിങ്ക്‌സിൻറെ സേവനങ്ങൾ മികവുറ്റതാക്കും. വരും വർഷങ്ങളിൽ 46 വിമാനങ്ങളുമായി ശ്രേണി വിപുലമാക്കാൻ പോകുന്ന ലിങ്ക്‌സിൻറെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ മോഡുലാർ ഡിസൈനിലുള്ള ഐഫ്‌ളൈറ്റ് ഊർജ്ജമേകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ ഐഫ്‌ളൈറ്റ് ഉപയോഗിക്കുന്ന ലോകമെമ്പാടുമുള്ള അൻപതിലധികം വിമാനക്കമ്പനികൾക്കൊപ്പം ലിങ്ക്‌സും അണിചേരുകയാണ്. സംയോജിത പ്രവർത്തനങ്ങളും ക്രൂ പ്ലാറ്റ് ഫോം സൊലൂഷനും നടപ്പിലാക്കുന്ന ആദ്യ അൾട്രാ-ലോകോസ്റ്റ് കാരിയർ (യുഎൽസിസി) ആണിത്.

കാനഡയിലെ വ്യോമയാന വിപണിയിലെ പുതിയ കമ്പനിയായതിനാൽ ലിങ്ക്‌സിൻറെ മികച്ച പ്രവർത്തനത്തിന് ഐഫ്‌ളൈറ്റ് ത്വരിതഗതിയിൽ വിന്യസിക്കേണ്ടിയിരുന്നു. നാലുമാസം കൊണ്ടാണ് ലിങ്ക്‌സിനായി ഐഫ്‌ളൈറ്റ് സജ്ജമാക്കിയത്.

ബിസിനസ് മാതൃകയും വലുപ്പവും പരിഗണിക്കാതെ ക്രൂ ആവശ്യകതകൾ ഉൾപ്പെടെയുള്ളവയെ ഫലപ്രദമായി പിന്തുണയ്ക്കാൻ ബ്രൗസർ അധിഷ്ഠിത ആപ്ലിക്കേഷന് കഴിയും. സങ്കീർണതകൾ കൂടുന്തോറും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും വിഭവങ്ങളെ മികവുറ്റതാക്കി നൂതന സാങ്കേതികവിദ്യ വിന്യസിക്കാനും തീരുമാനമെടുക്കലിനെ ഉത്തേജിപ്പിക്കാനും മോഡുലാർ നിർമ്മിതി സഹായകമാകും. നേട്ടമുണ്ടാക്കാനായി വിമാനക്കമ്പനിയുടെ പ്രവർത്തന മൂല്യം വർദ്ധിപ്പിച്ച് നിക്ഷേപത്തിൻമേൽ കൂടുതൽ വരുമാനമുണ്ടാക്കുന്നതിന് അനുയോജ്യമായാണ് എല്ലാ മോഡ്യൂളുകളും ഒരുക്കിയിരിക്കുന്നത്.

കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഐഫ്‌ളൈറ്റ് സഹായകമാകുമെന്ന് ലിങ്ക്‌സ് എയർ സിഇഒയും പ്രസിഡൻറുമായ മെറൻ മക്ആർതർ പറഞ്ഞു. വ്യോമയാന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ഐബിഎസ് സോഫ്റ്റ് വെയറുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. ഇതിലൂടെ കാനഡയിലുള്ളവർക്ക് മിതമായ വിമാന നിരക്ക് ഉറപ്പാക്കാൻ ലിങ്ക്‌സിന് കഴിയും. കാനഡയിലെ എല്ലാവർക്കും വിമാനയാത്ര പ്രാപ്യമാക്കുകയെന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് ലിങ്ക്‌സ് വിപുലീകരിക്കുന്നതിലും ഐബിഎസിൻറെ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതികവിദ്യയുടെ കരുത്തു മാത്രമല്ല അതിവേഗം വളരുന്ന അൾട്രാ ലോകോസ്റ്റ് കാരിയർ (യുഎൽസിസി) വിഭാഗത്തിന് മൂല്യം നൽകാനുമുള്ള വൈദഗ്ധ്യം മനസ്സിലാക്കിയാണ് ലിങ്ക്‌സ് ഐബിഎസിനെ തിരഞ്ഞെടുത്തതെന്ന് ഐബിഎസ് സോഫ്റ്റ് വെയർ സീനിയർ വൈസ്പ്രസിഡൻറും ഏവിയേഷൻ ഓപ്പറേഷൻസ് സൊലൂഷൻസ് മേധാവിയുമായ മാത്യു ബേബി പറഞ്ഞു. ലോകമെമ്പാടുമുള്ള സ്റ്റാർട്ടപ്പ് അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും ഡിജിറ്റൽ വിമാനക്കമ്പനികളിൽ നിന്നും ക്ലൗഡ് അധിഷ്ഠിത പ്രവർത്തനങ്ങൾക്കും ക്രൂ പ്ലാറ്റ് ഫോമുകൾക്കും കൂടുതൽ ആവശ്യകത പ്രതീക്ഷിക്കുന്നു. സ്റ്റാർട്ടപ്പുകൾ തുടങ്ങി വലിയ വിമാനക്കമ്പനികൾക്കുവരെ ഐഫ്‌ളൈറ്റ് പ്ലാറ്റ് ഫോം അനുയോജ്യമെന്നാണ് ലിങ്ക്‌സിൻറെ ഐഫ്‌ളൈറ്റ് പ്ലാറ്റ് ഫോം തെരഞ്ഞെടുക്കൽ വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.