വാഷിങ്ടണ്‍: മരുമകൻ ജാരദ് കഷ്നറുടെ അച്ഛൻ ചാള്‍സ് കഷ്നറെ ഫ്രാൻസിലെ യു.എസ്. സ്ഥാനപതിയായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിർദേശം ചെയ്തു.കോടീശ്വരനായ റിയല്‍ എസ്റ്റേറ്റ് എക്സിക്യുട്ടീവും മുൻ അറ്റോർണിയുമാണ് ചാള്‍സ്. നികുതിവെട്ടിപ്പ്, സാക്ഷിയെ സ്വാധീനിക്കല്‍, തിരഞ്ഞെടുപ്പു പ്രചാരണത്തിന് നിയമവിരുദ്ധമായി സംഭാവന നല്‍കല്‍ തുടങ്ങി 18 കുറ്റങ്ങള്‍ക്ക് 2006 ഓഗസ്റ്റ് 25 വരെ രണ്ടുവർഷം ജയിലില്‍ക്കിടന്നിട്ടുണ്ട് അദ്ദേഹം. ഒന്നാം ഭരണകാലത്ത് മൂത്തമകള്‍ ഇവാങ്കയും ഭർത്താവ് ജാരദും ട്രംപിന്റെ ഉപദേശകരായുണ്ടായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപോലും ഇരുവരുമുണ്ടായിരുന്നില്ല.
Advertisements