ഇടമറ്റം : ഇടമറ്റം പുതുപ്പള്ളിൽ കൊട്ടാര ക്ഷേത്രത്തിൽ തിരുഉൽസവവും സർപ്പമൂട്ടും നടത്തി. ക്ഷേത്രത്തിലെ വാർഷിക തിരു ഉത്സവവും സർപ്പമൂട്ടുംഭക്തി ഗാനാമൃതവും നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ നടന്നു.തന്ത്രി മുഖ്യൻ കുരുപ്പക്കാട്ടു മന നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സഹകർമ്മികരായ അജിതൻ നമ്പൂതിരിപ്പാട്, രാമൻ നമ്പൂതിരി എന്നിവർ പൂജകൾക്ക് കാർമ്മികത്വം വഹിച്ചു. രാവിലെ ഗണപതി ഹോമം ഉഷപൂജ കലശ പൂജ ഉപദേവത പൂജകൾ സർപ്പ പൂജയും നൂറും പാലും രാത്രി ദീപാരാധന എന്നിവയോടെ ഒരു ദിവസം മുഴുവൻ നീണ്ട ഉത്സവ പരിപാടികൾക്ക് സമാപനം ആയി. കുടുംബഗമായഗുരുവായൂർ ദേവസ്വം ബോർഡഗം മനോജ് കാഞ്ഞിരക്കാട്ട് ക്ഷേത്രം സന്ദർശിച്ചു ഉത്സവ പരിപാടികൾ വിലയിരുത്തി.