കോട്ടയം : കനത്ത മഴ ദുരിതത്തിലായി കോട്ടയത്തെ കർഷകർ കോട്ടയം കൊല്ലാട് കിഴക്കുംപുറം വടക്കുംപുറം പാടശേഖരത്ത് മട വീണ് കൃഷി നശിച്ചു.ഇന്ന് വെളുപ്പിനെ രണ്ടുമണിയോടുകൂടിയായിരുന്നു മട വീണത്. പ്രദേശത്തെ മോട്ടോർ പുരയിൽ ഉണ്ടായിരുന്ന പ്രദേശവാസി മറ്റുള്ള കർഷകരെയും വിവരം അറിയിക്കുകയായിരുന്നു.എല്ലാവരും ഉടൻതന്നെ ഉദ്ദേശം എത്തിയെങ്കിലും പാടശേഖരത്തേക്ക് വെള്ളം കയറിയിരുന്നു.കൊല്ലാട് കിഴക്കുംപുറം വടക്കുംപുറം പാടശേഖരത്തെ 210 ഏക്കർ പാടശേഖരത്താണ് മട പൊട്ടി വെള്ളം കയറിയത്.
ഏകദേശം 20 ലക്ഷത്തോളം രൂപ മുടക്കിയാണ് കർഷകർ ഇത്തവണ വിത്ത് ഇറക്കിയത്. മട പൊട്ടി വെള്ളം കയറിയതോടെ കർഷകരും വലിയ ദുരിതത്തിലായി.48 ഓളം കുടുംബങ്ങൾ അടങ്ങുന്ന കർഷകരാണ് ഈ പാടത്ത് കൃഷി ചെയ്തിരുന്നത്.13,14 ദിവസം പ്രായമുള്ള നെൽക്കെതിരുകളാണ് വെള്ളം കയറിയത് കാരണം നശിച്ചു പോയത്. വിവരം കൃഷി ഓഫീസറെയും പഞ്ചായത്ത് പ്രസിഡന്റിനെയും അറിയിച്ചു.സർക്കാരിൽ നിന്നും ഇനി സാമ്പത്തിക സഹായം ലഭിച്ചെങ്കിൽ മാത്രമേ കൃഷിയുമായി മുന്നോട്ടു പോകാൻ സാധിക്കുവെന്ന് കർഷകർ പറയുന്നു.