വെള്ളൂർ : മഹിളാ കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി അർബ്ബൻ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ സ്താനാർബുദ പരിശോധനാ ക്യാമ്പിന് തുടക്കമായി. ഡിസംബർ 2 മുതൽ ആറ് ദിവസങ്ങളിലായിട്ടാണ് പരിശോധന സംഘടിപ്പിച്ചിരിക്കുന്നത്. കടുത്തുരുത്തി അർബ്ബൻ സഹകരണ ബാങ്ക് ചെയർമാൻ സുനു ജോർജ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിന്ധു ബിനോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ , എം.കെ.ഷിബു , വിജയമ്മ ബാബു , കുമാരി കരുണാകരൻ , കുര്യാക്കോസ് തോട്ടത്തിൽ , എം.ആർ ഷാജി , കെ.പി. ജോസ് , വി.സി.ജോഷി , നിയാസ് .ജെ , ശാലിനി മോഹനൻ ,സുമാ തോമസ്, സി.ജി.ബിനു , കെ.ആർ. ഗംഗാധരൻ നായർ ,പോൾ സെബാസ്റ്റ്യൻ, ജെസ്സി വർഗ്ഗീസ് , റാഫിയ അസ്സീസ് , ഡോ. വിൻസി മാത്യു , മിനി ചന്ദ്രൻ , തങ്കമ്മ വർഗ്ഗീസ് സിന്ധു ഷാജി ,ഷൈലജാ സജീവ്, ജയേഷ് മാമ്പിള്ളിൽ , ചന്ദ്രൻ കോ തോടത്തിൽ , ജമീല ഷാജു , ട്രീസാ ജോൺസൺ എന്നിവർ പ്രസംഗിച്ചു.