പാലാ നഗരസഭ കേരളോത്സവം 2024 നടത്തി

പാലാ: പാലാ നഗരസഭയിൽ കേരളോത്സവം സംഘടിപ്പിച്ചു.യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുക. അവരിൽ സാഹോദര്യവും സഹകരണബോധവും സഹവർത്തിത്വവും വളർത്തുക, ഒരു പൊതു സംഗമ വേദിയിൽ ഒരുമിച്ചു കൂടുന്നതിന് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായാണ് സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ കേരളോത്സവം വർഷംതോറും സംഘടിപ്പിച്ചു പോരുന്നത്.

Advertisements

പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അദ്ധ്യക്ഷനായിരുന്നു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസിലർമാരായ തോമസ് പീറ്റർ, ബിജി ജോജോ, സിജി പ്രസാദ്, സതി ശശികുമാർ ,യൂത്ത് കോഡിനേറ്റർ മാർഷൽ, നഗരസഭാജീവനക്കാരായ ബിനു പൗലോസ്, രജസ്റ്റത്ത് തുടങ്ങിയവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ കായിക മത്സരങ്ങളാണ് ഇന്ന് നടന്നത്. കേരളോത്സവം, കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക- സാംസ്ക‌ാരിക സംഗമവേദി എന്ന നിലയിൽ ഇതിനകം ജനശ്രദ്ധ നേടിയെടുത്തിട്ടു ള്ളതാണ്. സംസ്ഥാനതലത്തിൽ വിജയികളായവരെ ദേശീയ യുവോത്സവത്തിലെ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും, ദേശീയ തലത്തിൽ മികച്ച വിജയം കൈവരിക്കുന്നതിനും കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. 15 മുൽ 40 വയസുകരെ മുനിസിപ്പൽ പരിധിയിൽ ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.