കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ, കുഴിയാലിപ്പടി, ചാഴിശ്ശേരി റബ്ബർ,പെരുമാലിയിൽ റബ്ബർ, ക്രൈസ്റ്റ് റബർ, വെസ്‌കോ നോർവിച്ച്, മുള്ളൻകുഴി, കേദന്തൽ, റെയിൻ ഫോറസ്റ്റ്, പാരാമൗണ്ട്, ജീവധാര, മലങ്കര, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽടി റീ കണ്ടക്ടറിങ്ങ് നടക്കുന്നതിനാൽ, എസ്‌ഐടിഐ ട്രാൻസ്‌ഫോമർ പരിധിയിൽ 04/12/2024, 9.00 മുതൽ അ്ഞ്ചു വരെ വൈദ്യുതിമുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റം പടി ട്രാൻസ്‌ഫോർമറിൽ 11:00 മുതൽ അഞ്ചു വരെയും തകിടി പമ്പ് ഹൗസ്,തകിടി ജംഗ്ഷൻ, പയ്യപ്പാടി ട്രാൻസ്‌ഫോർമറുകളിൽ 9: 30 മുതൽ ഒന്നു വരെയും, ഞണ്ടുകുളം പാലം, പൊങ്ങമ്പാറ, മോസ്‌കോ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ ഒരു മണി വരെ ബദനി ആശ്രമം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും, കേരളാ ബാങ്ക് ട്രാൻസ്ഫോർമർ പരിധിയിൽ രണ്ടു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന് ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിൽ ദേവമതാ,ഹള്ളപ്പാറ, ചെത്തിപ്പുഴ പഞ്ചായത്ത് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 11മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.