ഏറ്റുമാനൂരിൽ വാഹനാപകടത്തിൽ മരിച്ച ദിലീപിന്റെ സംസ്‌കാരം ബുധനാഴ്ച; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽ പെർമിറ്റ് ലോറിയിടിച്ച് മരിച്ച കടപ്പൂർ കരിമ്പിൻ കാലാജംഗ്ഷനിൽ മുല്ലൂപ്പലത്ത് എം എൻ ദിലിപി(42)ന്റെ സംസ്‌കാരം ഫെബ്രുവരി 16 ബുധനാഴ്ച നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് എം.സി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽ പെർമിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചത്.

Advertisements

ലോറിയ്ക്കടിയിലേയ്ക്കു മറിഞ്ഞ ഓട്ടോ ഡ്രൈവറുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ എതിർ ദിശയിൽ നിന്നും എത്തിയ നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ലോറിയ്ക്ക് അടിയിലേയ്ക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഓട്ടോ ഡ്രൈവറുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. പരേതരായ നീലകണ്ഠൻ നായർ വിലാസിനി ദമ്പതികളുടെ മകനാണ് ദിലീപ് അവിവാഹിതൻ. സഹോദരങ്ങൾ ജയകൃഷ്ണൻ, ഗിരീഷ്, ദീപ.

Hot Topics

Related Articles