രണ്ടു ദിവസം പണം നൽകാതെ ബിവറേജിൽ നിന്നും മദ്യം വാങ്ങി; മൂന്നാം ദിവസവും തട്ടിപ്പ് നടത്താനെത്തിയ യുവാക്കളുടെ സംഘം കുടുങ്ങി; കുടുങ്ങിയത് തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ

തിരുവനന്തപുരം: ബിവറേജിൽ നിന്ന് രണ്ട് ദിവസം മദ്യം വാങ്ങിയിട്ട് പണം നൽകാതെ മുങ്ങിയ യുവാക്കൾ മൂന്നാം ദിനം കയ്യോടെ പിടിയിൽ. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബിവറേജസ് ഷോപ്പിലാണ് സംഭവം. ഇവിടെ നിന്ന് 4000 രൂപയുടെ മദ്യമാണ് വാങ്ങിയ ശേഷം ഇവർ പണം നൽകാതെ കടന്നു കളഞ്ഞത്.

Advertisements

നെടുമങ്ങാട് കരകുളം ഏണിക്കര സ്വദേശികളായ രാഹുൽ ആർ.ജെ (22), അമിത് (23) എന്നിവരെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. മിക്കവാറും ഇവിടെ മദ്യം വാങ്ങാനെത്തുന്ന ഇവർ രണ്ടു ദിവസമായി മദ്യം വാങ്ങിയശേഷം പണമടയ്ക്കാതെ രക്ഷപ്പെടുകയായിരുന്നു.
സംശയം തോന്നിയ ജീവനക്കാർ ഇന്നലെ ഇവർ വന്നപ്പോൾ നിരീക്ഷിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് സി സി ടി വി പരിശോധിച്ചശേഷം മോഷ്ടാക്കൾ ഇവർ തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ യുവാക്കളെ തടഞ്ഞുനിറുത്തിയപ്പോൾ തങ്ങളെ ഇവർ ആക്രമിച്ചെന്നും കട്ട കൊണ്ട് തലയ്ക്കടിച്ചെന്നും ജീവനക്കാർ പൊലീസിൽ പരാതി നൽകി. യുവാക്കളിൽ നിന്ന് രണ്ടുലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.

Hot Topics

Related Articles