ഉദയനാപുരം: പടിഞ്ഞാറെമുറി എസ് എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തിലുള്ള ശ്രീ വല്ല്യാറ ദേവീ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളോടനുബന്ധിച്ചു ഉത്തരം വയ്പ്പ് 14ന് നടക്കും. 14 ന് രാവിലെ 7.30നും 8.15 നും മധ്യേ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.ക്ഷേത്രം മേൽശാന്തി ഷാൻശാന്തി സഹകാർമ്മികത്വം വഹിക്കും.
സ്ഥപതി ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി, ശിൽപി ചെങ്ങന്നൂർ മഹേഷ് പണിക്കർ, തച്ചൻ കിടങ്ങൂർ മധുആചാരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് പ്ലാത്താനത്ത് ഉത്തരംവയ്പ് കർമ്മം നിർവഹിക്കും. ശാഖായോഗം പ്രസിഡൻ്റ് സി.ആർ. സദാനന്ദൻ, സെക്രട്ടറി എസ്.പൊന്നപ്പൻ, ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി ചെയർമാൻ കെ. പി. ദേവരാജൻ ,വൈസ് പ്രസിഡൻ്റ് പി. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകും. ക്ഷേത്ര പുനരുദ്ധാരണത്തിന് ഭക്തജനങ്ങൾക്ക് ചെമ്പോല,കഴുക്കോൽ തുടങ്ങിയവ സമർപ്പിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.