കോട്ടയം : കോട്ടയം എംസി റോഡിൽ എസ് എച്ച് മൗണ്ട് ഭാഗത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ട് മൂന്നരയോടെ കൂടിയായിരുന്നു അപകടം. കോട്ടയത്തുനിന്ന് വൈറ്റിലയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും ആലുവയിൽനിന്ന് കോട്ടയത്തേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. കാർ അമിതവേഗത്തിൽ ആയിരുന്നു എന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്. എന്നാൽ കാർ അമിതവേഗത്തിൽ ആയിരുന്നില്ല എന്നും കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നും കാർ ഉടമ പറയുന്നത്. അപകടത്തെ തുടർന്ന് കോട്ടയം എംസി റോഡിൽ ഒരു മണിക്കൂറോളം ആയി ഗതാഗതം തടസ്സപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.