കെ.എം ജോർജ് രാജ്യത്തെ ഒന്നായി കണ്ട ധീഷണാശാലി : പി.സി. തോമസ്

തിരുവല്ല :
ഒരു പ്രാദേശിക രാഷ്ട്രീയ കക്ഷിയുടെ നേതാവായിരിക്കുമ്പോഴും ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന മുദ്രാവാക്യം രാജ്യത്തിനു സമർപ്പിച്ച ധീഷണാശാലിയും രാജ്യസ്നേഹിയുമായ നേതാവായിരുന്നു കെ.എം. ജോർജ് എന്ന് മുൻകേന്ദ്ര മന്ത്രിയും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പി.സി. തോമസ്. കേരള കോൺസ് സ്ഥാപക ചെയർമാൻ കെ എം ജോർജിൻ്റ 48-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കുന്നന്താനം ദൈവപരിപാലനഭവനിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കർഷകരുടെ പ്രശ്നപരിഹാരത്തിനായി നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹം പോരാടി. മണ്ഡലം പ്രസിഡന്റ്‌ എം.എം. റജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞു കോശി പോൾ, ജില്ലാ പ്രസിഡന്റ് അഡ്വ. വർഗീസ് മാമ്മൻ, വി.ജെ. ലാലി, തോമസ് മാത്യു, അഡ്വ. ദിലീപ് മത്തായി, വി.ജെ. റജി , രാജു പീടികപറമ്പിൽ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.വിദ്യാമോൾ, സുരേഷ് ബാബു പാലാഴി, മാന്താനം ലാലൻ, ജോർജ് മാത്യു, ഉണ്ണികൃഷ്ണൻ കോട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗ്രേസി മാത്യു, ധന്യമോൾ ലാലി, എന്നിവർ പ്രസംഗിച്ചു. 1965 ലെ ഇന്ത്യ -പാക് യുദ്ധത്തിലെ ധീര സേവനത്തിന് വീരചകം ലഭിച്ച കെ.ജി. ജോർജിന് കേരള കോൺഗ്രസ് വജ്ര ജൂബിലി ആദരവ് നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.