കോട്ടയം: സൗത്ത് ആഫ്രിക്കയിൽ വെച്ച് കാണാതായ കപ്പൽ ജീവനക്കാരനായ കുറിച്ചി സ്വദേശി ജസ്റ്റിൻ കുരുവിളയെ കണ്ടെത്തുന്നത് സംബന്ധിച്ച അന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി എനിക്ക് സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ ഹൈക്കമീഷണർ ജയദീപ് സർക്കാർ കത്തിലൂടെ അറിയിച്ചു. വിഷയത്തിൽ ഇടപെട്ട കൊടിക്കുന്നിൽ സുരേഷ് എം.പി സ്വീകരിച്ച നിലപാടുകളെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ അന്വേഷണം നടത്താൻ നിർബന്ധിതമായത്. ഇതേ തുടർന്നാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ –
ഹൈക്കമ്മീഷണറുടെ മറുപടി പ്രകാരം , ജസ്റ്റിനെ കാണാതായ വിവരം അറിഞ്ഞപ്പോൾ ഇന്ത്യൻ ഹൈക്കമ്മീഷൻ , സൗത്ത് ആഫ്രിക്ക പൊലീസ് അധികാരിക ളെയും, ജസ്റ്റിൻ ജോലിചെയ്തിരുന്ന ‘ സ്ട്രീം അറ്റ്‌ലാന്റിക്’ എന്ന അമേരിക്കയിലേക്ക് പോകുകയായിരുന്ന കപ്പലിന്റെ ഹാൻഡ്ലിംഗ് ഏജൻറ് ആയ ഡയമണ്ട് ഷിപ് മാനേജ്മെൻറ് കമ്പനിയെയും, സൗത്ത് ആഫ്രിക്കൻ മാരിടൈം സേഫ്റ്റി അതോറിറ്റിയേയും ജസ്റ്റിനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കായി ബന്ധപെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ ഹൈക്കമ്മീഷന് ഹാൻഡ്ലിംഗ് ഏജന്റും, മാരിടൈം സേഫ്റ്റി അതോറിറ്റിയും റിപ്പോർട്ട് നൽകുകയുണ്ടായി. ഹാൻഡ്ലിംഗ് ഏജന്റിന്റെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി എട്ടാം തീയതി ജസ്റ്റിൻ കുരുവിളയെ കപ്പലിൽ നിന്ന് കാണാതായതായി എന്ന് വ്യക്തമാക്കുകയും ഒപ്പം തന്നെ കപ്പൽ അധികാരികൾ കപ്പലിൽ പരിശോധന നടത്തുകയും, കടൽ രക്ഷാപ്രവർത്തന ഏകോപന സമിതിയെ ജസ്റ്റിനെ കാണാതായതെന്നു അനുമാനിപ്പിക്കപ്പെടുന്ന സമയം ഉൾപ്പെടെ അറിയിക്കുകയും രക്ഷാദൗത്യത്തിനു സഹായം തേടുകയും ചെയ്തു.
തുടർന്ന് മറ്റൊരു കപ്പലായ ‘ പസിഫിക്ക് ഇഗ്രെറ്റ്’ കൂടി രക്ഷ പ്രവർത്തനത്തിൽ എട്ടാം തീയതി ഏർപ്പെടുകയും ചെയ്തു എന്ന് ഇന്ത്യൻ ഹൈ കമ്മീഷൻ അറിയിച്ചു. സൗത്ത് ആഫ്രിക്കൻ മാരിടൈം സേഫ്റ്റി അതോറിറ്റി 58 മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷം നടപടികൾ നിർത്തിവെക്കു കയും കേസ് അവസാനിപ്പിക്കുന്നതായും ഇന്ത്യൻ ഹൈക്കമീഷനെ അറിയിച്ചു, ഒപ്പം തന്നെ ഇനി ജസ്റ്റിൻ കുരുവിളയെ കണ്ടെത്താനുള്ള സാദ്ധ്യതകൾ മങ്ങി എന്നും അതോറിറ്റി ഇന്ത്യൻ ഹൈക്കമീഷനെ അറിയിച്ചു.
ജസ്റ്റിൻ ജോലി ചെയ്തിരുന്ന കപ്പൽ ഇപ്പോൾ അമേരിക്കയിലേക്കാണ് നീങ്ങുന്നതെന്നും അതിനാൽ തന്നെ അമേരിക്കയിലെ ഇന്ത്യൻ എംബസിയെ ജസ്റ്റിൻ കുരുവിളയെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും സൗത്ത് ആഫ്രിക്കൻ ഹൈക്കമ്മീഷൻ അറിയിച്ചു. ജസ്റ്റിന്റെ തിരോധാന വാർത്ത അറിഞ്ഞപ്പോൾ തന്നെ, ജസ്റ്റിനെ കണ്ടെത്താനായുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ, സൗത്ത് ആഫ്രിക്കൻ ഇന്ത്യൻ ഹൈക്കമീഷൻ വഴി നടത്തണമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ജസ്റ്റിന്റെ കുടുംബത്തിന് ഈ വിഷയത്തിൽ നല്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറിന് കത്ത് നൽകുകയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ പാർലമെന്റിൽ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് കണ്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഈ വിഷയത്തിൽ എല്ലാ സഹായവും സ്വീകരിക്കുമെന്ന് ഉറപ്പുനല്കിയിരുന്നു.
ജസ്റ്റിനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കായി തുടർന്നും സൗത്ത് ആഫ്രിക്കൻ എംബസിയെയും , കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിനെയും ബന്ധപെടുന്നതാണ്.കപ്പൽ അമേരിക്കയിലേക്ക് പോയതിനാൽ അമേരിക്കൻ അംബാസിറ്റർക്കും കത്ത് മെയിൽ അയച്ചു., എല്ലാ പിന്തുണയും സഹായവും ജസ്റ്റിന്റെ കുടുംബത്തിനു ഈ സംഭവത്തിൽ നൽകുമെന്ന് ഉറപ്പ് നൽകുന്നു.