കെ എസ് സിയുടെ നേതൃത്വത്തിൽ കോട്ടയം ഡിഡി ഓഫീസിലേക്ക് മാർച്ചും കൂട്ട ധർണയും നടത്തി

കോട്ടയം : കേരള വിദ്യാർത്ഥി കോൺഗ്രസിന്റെ കെ എസ് സിയുടെ നേതൃത്വത്തിൽ കോട്ടയം ഡിഡി ഓഫീസിലേക്ക് മാർച്ചും കൂട്ട ധർണയും നടത്തി. കെ എസ് സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ച ധർണ സമരം കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റും സംസ്ഥാന ഉന്നത അധികാര സമിതി അംഗവുമായ അഡ്വ ജയ്സൺ ജോസഫ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രിൻസ് ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡിജു സെബാസ്റ്റ്യൻ, കെ എസ് സി സംസ്ഥാന സെക്ട്രിയേറ്റ് അംഗങ്ങളായ നോയൽ ലുക്ക്‌, ജെൻസ് നിരപ്പേൽ, ജോർജ്‌ മാത്യു, സ്റ്റീഫെൻ പ്ലാകുട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് അനൂപ് സണ്ണി, സെബാസ്റ്റ്യൻ ടോം, അലൻ അലക്സ്, ആൽബിൻ ജെ ഇട്ടിചെറിയ, ഷിമിൽ മണ്ണുശേരി, കെവിൻ ഉള്ളംപള്ളി എന്നിവർ നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. ജോർജ് ജോസഫ് സമര പ്രഖ്യാപനം നടത്തി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എയ്ഡഡ് മേഖലയിൽ ഇറക്കിയിരിക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കണമെന്നും ആയിരകണക്കിന് അധ്യാപകരെയും വിദ്യാർത്ഥികളയും നേരിട്ട് ബാധിക്കുന്ന ഈ ഈ പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കെ എസ് സി ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.